കൊച്ചി: ലോക്ക്ഡൗൺ കാലത്ത് വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കുമായി വെബിനാർ സീരീസ് ഒരുക്കി അസാപ് (അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം). കൊച്ചിയില്‍ ഇന്നാരംഭിക്കുന്ന വെബിനാർ സീരീസിലെ ആദ്യ സെഷനിൽ ജില്ലാ കളക്ടർ എസ്.സുഹാസ് 'അഭ്യസ്തവിദ്യരും തൊഴിൽ സാധ്യതകളും പിന്നെ കോവിഡ് അതിജീവനവും' എന്ന വിഷയത്തിൽ സംസാരിക്കും.
വൈകിട്ട് മൂന്നു മുതൽ നാലു വരെയാകും വെബിനാർ. www.skillparkkerala.in/cpc-perumbavoor/ എന്ന ലിങ്കിൽ തത്സമയം കാണാം. പ്രേക്ഷകർക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവുമുണ്ടാകും. ഒരു സമയം പതിനായിരം പേർക്കു വരെ വെബിനാറിൽ പങ്കെടുക്കാം.
തുടർന്നുള്ള ദിവസങ്ങളിലും വെബിനാർ തുടരുമെന്നും എംപിമാരും എംഎൽഎമാരും വിധിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുമൊക്കെയാകും വെബിനാർ നയിക്കുകയെന്നും അസാപ് എറണാകുളം പ്രോഗ്രാം മാനേജർ അബ്ദുൾ നാസർ പറഞ്ഞു.