പ്രതീകാത്മകചിത്രം| Photo: Mathrubhumi
തിരുവനന്തപുരം: യാത്രക്കാര്‍ കുറഞ്ഞതോടെ റെയില്‍വേ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി. ലോക്ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ യാത്രക്കാരുടെ എണ്ണം തീരെ കുറയാനുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് 30 സര്‍വീസുകള്‍ കൂടി റദ്ദാക്കിയത്.
തിരുനല്‍വേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ(വീക്കിലി), മംഗലാപുരം-തിരുവനന്തപുരം ഏറനാട്, എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം -തിരുവനന്തപുരം, നിസാമുദീന്‍ -തിരുവനന്തപുരം വീക്ക്ലി അടക്കമുള്ള ട്രെയിനുകളും അവയുടെ തിരിച്ചുള്ള സര്‍വീസുകളുമാണ് റദ്ദാക്കിയത്.
റദ്ദാക്കിയ ട്രെയിനുകള്‍
02695ചെന്നൈ - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്
02696തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്
06627 ചെന്നൈ-മംഗലാപുരം എക്സപ്രസ്
06628 മംഗലാപുരം-ചെന്നൈ എക്സ്പ്രസ്
02695ചെന്നൈ-തിരുവനന്തപുരം
02696 തിരുവനന്തപുരം-ചെന്നൈ
06017ഷൊര്‍ണൂര്‍-എറണാകുളം
06018എറണാകുളം-ഷൊര്‍ണൂര്‍
06023ഷൊര്‍ണൂര്‍-കണ്ണൂര്‍
06024കണ്ണൂര്‍-ഷൊര്‍ണൂര്‍
06355കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ
06356മംഗലാപുരം-കൊച്ചുവേളി-അന്ത്യോദയ
06791തിരുനല്‍വേലി-പാലക്കാട്
06792പാലക്കാട്-തിരുനല്‍വേലി
06347തിരുവനന്തപുരം-മംഗലാപുരം
06348മംഗലാപുരം-തിരുവനന്തപുരം
06605മംഗലാപുരം-നാഗര്‍കോവില്‍
06606നാഗര്‍കോവില്‍-മംഗലാപുരം
02677ബെംഗളൂരു-എറണാകുളം
02678എറണാകുളം-ബെംഗളൂരു
06161എറണാകുളം-ബാനസവാടി
06162ബാനസവാടി-എറണാകുളം
06301ഷൊര്‍ണൂര്‍-തിരുവനന്തപുരം
06302തിരുവനന്തപുരം-ഷൊര്‍ണൂര്‍
0281കണ്ണൂര്‍-തിരുവനന്തപുരം
02082തിരുവനന്തപുരം-കണ്ണൂര്‍
06843തിരുച്ചിറപ്പള്ളി-പാലക്കാട്
06844പാലക്കാട്-തിരുച്ചിറപ്പള്ളി
06167തിരുവനന്തപുരം-നിസാമുദീന്‍(വീക്കിലി)
06168നിസാമുദീന്‍-തിരുവനന്തപുരം(വീക്കിലി)
ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനം പൂര്‍ണമായും അടച്ചിടുക.
content highlights: lockdown: various train services cancelled
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..