മന്ത്രിസഭായോഗം ( ഫയൽചിത്രം)
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും. കടകള്‍ തുറക്കുന്നതില്‍ വിലക്ക് നിലനില്ക്കുന്നതിനെരെ വ്യാപാരികള്‍ ശക്തമായി പ്രതികരിച്ചത് ഗൗരവത്തോടെ വിലയിരുത്താനാണ് സാധ്യത.
കാര്യങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലെത്തിയെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഇക്കാര്യം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുന്നത്.
വ്യാപാരികളുമായി നാളെ നടക്കുന്ന ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട നിലപാടിനെപ്പറ്റിയും യോഗം പരിഗണിക്കും. സിനിമാ ഷൂട്ടിംഗുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള സിനിമാ സംഘടനകളുടെ നീക്കങ്ങളും പെരുന്നാളിന് കൂടുതല്‍ ഇളവുകള്‍ നല്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും.
ടി.പി.ആര് പത്തിന് താഴേക്ക് പോകാത്ത സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്കാന് സാധ്യതയില്ല.
Content Highlight: Lighten lockdown restrictions Special Kerala cabinet meeting Today
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..