മലപ്പുറത്ത് മൊബൈല്‍ റീചാര്‍ജ് ഷോപ്പുകള്‍ അവശ്യസര്‍വീസായി അനുവദിക്കും


മാര്‍ഗനിര്‍ദേശങ്ങള്‍ സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കളക്ടര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്

-

മലപ്പുറം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ മൊബൈല്‍ റീചാര്‍ജ് ഷോപ്പുകളും കൊറിയര്‍ സേവനങ്ങളും അവശ്യസര്‍വീസായി അനുവദിക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. മൊബൈല്‍ റീചാര്‍ജ് ഷോപ്പുകള്‍ക്കും കൊറിയര്‍ സ്ഥാപനങ്ങള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകീട്ട്‌ അഞ്ചുവരെ പ്രവര്‍ത്തിക്കാം.

കൂടാതെ കൊറിയര്‍ ഡെലിവറി രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാനുള്ള അനുമതിയുമുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയുന്നവര്‍ക്ക് സ്ഥാപനത്തിന്റെ ഐ.ഡി കാര്‍ഡുകള്‍ നിര്‍ബന്ധമാണ്.
ഹോട്ടലുകള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാം. പാര്‍സല്‍ സേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. രാത്രി എട്ടു വരെ ഭക്ഷണത്തിന്റെ ഹോം ഡെലിവറി നല്‍കാം.

ഹോട്ടല്‍ ജീവനക്കാര്‍ സ്വന്തം ഐ.ഡി കാര്‍ഡുകള്‍ കയ്യില്‍ കരുതേണ്ടതുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കളക്ടര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented