തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾക്ക് പുതിയ ഐ.പി.ആർ മാനദണ്ഡം നിലവിൽ വന്നതോടെ 85 തദ്ദേശസ്ഥാപനങ്ങൾക്കു കീഴിലുള്ള 566 വാർഡുകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഐ.പി.ആർ എട്ടിനു മുകളിലുള്ള വാർഡുകളിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയിൽ മാത്രം ലോക്ക്ഡൗൺ വാർഡുകളില്ല.

സംസ്ഥാനത്ത് നിയന്ത്രണങ്ങളുള്ള ഏറ്റവും കൂടുതൽ വാർഡുകൾ മലപ്പുറത്താണ്.  ഇവിടെ രോഗവ്യാപനം കൂടുതലുള്ള വാർഡുകൾ ഇരട്ടിയായി. 16 തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള 171 വാർഡുകളിലാണ് മലപ്പുറത്ത് നിയന്ത്രണം.

പാലക്കാട് 11 തദ്ദേശസ്ഥാപനങ്ങളിലെ 102 വാര്‍ഡുകളിലും ലോക്ക്ഡൗൺ ഏർപ്പെടുത്തി. തൃശൂർ- 85, എറണാകുളം- 51, വയനാട്- 47, കോഴിക്കോട്- 21, കാസർകോട്- 24, കോട്ടയം- 26,
ആലപ്പുഴ- 11, കൊല്ലം, കണ്ണൂർ- 7 തിരുവനന്തപുരം, പത്തനംതിട്ട- 6 എന്നിങ്ങനെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ വാർഡുകളുടെ എണ്ണം.

Content highlights: Lockdown in 566 wards in Kerala IPR above 8