തിരുവനന്തപുരം: ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുതുക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഹോട്ടലുകള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി 7.30 വരെ പാഴ്‌സല്‍ നല്‍കുകയോ ഹോം ഡെലിവറി നടത്തുകയോ ചെയ്യാം.

പെട്രോനെറ്റ് എല്‍എന്‍ജി, വിസ കോണ്‍സുലാര്‍ സര്‍വീസുകള്‍, റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ്, കസ്റ്റംസ്, ഇ.എസ്.ഐ എന്നിവയെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗതാഗത വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, ക്ഷീര വികസന വകുപ്പ് നോര്‍ക്ക എന്നിവയേയും നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബാങ്കുകള്‍ക്കും സെബി നോട്ടിഫിക്കേഷനുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കും കോ ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റികള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്ക് ആശുപത്രി രേഖകളുമായി യാത്രചെയ്യാം. അഭിഭാഷകര്‍ക്കും  ക്ലര്‍ക്കുമാര്‍ക്കും നേരിട്ട് ഹാജരാകണമെങ്കില്‍ യാത്രചെയ്യാം.

Content highlights; Lockdown guidelines modified