പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ടെക്‌സ്‌റ്റൈല്‍സുകള്‍ക്കും ജ്വല്ലറികള്‍ക്കും ചെറിയ ഇളവുകള്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കി. ആഭരണങ്ങളും വസ്ത്രങ്ങളും ഓണ്‍ലൈന്‍/ഹോം ഡെലിവറികള്‍ നടത്തുന്നതിന് നിശ്ചിത ജീവനക്കാരെ വച്ച് തുറക്കാം. വിവാഹപാര്‍ട്ടിക്കാര്‍ക്ക് ഒരു മണിക്കൂര്‍ വരെ കടകളിൽ ചെലവഴിക്കാനും അനുമതിയുണ്ട്.
നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യാം. പൈനാപ്പിള്‍ ശേഖരിക്കുന്നത് മിക്കവാറും അതിഥി തൊഴിലാളികളാണ്. നിര്‍മാണ തൊഴിലാളികളെ പോലെ അവര്‍ക്ക് പൈനാപ്പാള്‍ തോട്ടത്തില്‍ പോകാന്‍ നിയന്ത്രണങ്ങളോടെ അനുമതിയുണ്ടെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ടെലികോം സേവനവുമായി ബന്ധപ്പെട്ട അവശ്യ സേവനങ്ങള്‍ക്കും ടവറുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഇതൊടൊപ്പം അനുമതി നല്‍കിയിട്ടുണ്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..