കോഴിക്കോട്‌ 'ആള്‍ദൈവ'ത്തെ കാണാനെത്തിയവരുടെ വാഹനങ്ങള്‍ നാട്ടുകാര്‍ അടിച്ചുതകര്‍ത്തു


ബധിരയായ യുവതിയുമായി പൂജയ്ക്കായെത്തിയ ബന്ധുക്കളായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്

കായണ്ണ ചാരുപറമ്പിൽ ക്ഷേത്രത്തിലെത്തിയവരുടെ വാഹനങ്ങൾ അടിച്ചുതകർത്ത നിലയിൽ

പേരാമ്പ്ര: കായണ്ണ മൊട്ടന്തറയിലെ ചാരുപറമ്പില്‍ ഭഗവതി ക്ഷേത്രം നടത്തുന്ന രവിയെ കാണാനെത്തിയവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. ചാരുപറമ്പില്‍ ഭഗവതി ക്ഷേത്രമെന്ന കുടുംബക്ഷേത്രവും ശ്രീമുത്തപ്പന്‍ മഠപ്പുരയും നിര്‍മിച്ച് 13 വര്‍ഷമായി പൂജയും മറ്റും നടത്തിവരുകയാണ് രവി. രവി 'ആള്‍ദൈവം' ചമയുകയാണെന്നും ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഏതാനും മാസംമുമ്പ് നാട്ടുകാരുടെ ആക്ഷന്‍ കമ്മിറ്റി മാര്‍ച്ച് നടത്തിയിരുന്നു.

മഠത്തിലേക്കുള്ള വഴിയില്‍ ഓട്ടോയുടെ മുന്‍വശത്തെ ഗ്ലാസ് തകര്‍ക്കുകയും ചുറ്റമുള്ള ഷീറ്റുകള്‍ കത്തികൊണ്ട് കീറുകയുംചെയ്തു. കാറിന്റെ പിന്‍വശത്തെ ഗ്ലാസാണ് തകര്‍ത്തത്. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. ചോറോട് സ്വദേശികള്‍ എത്തിയ ഓട്ടോയ്ക്കുനേരെയായിരുന്നു ആക്രമണം.



ബധിരയായ യുവതിയുമായി പൂജയ്ക്കായെത്തിയ ബന്ധുക്കളായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. ഓട്ടോഡ്രൈവര്‍ ചോറോട് സ്വദേശിയായ ദിജീഷ് ആശുപത്രിയില്‍ ചികിത്സതേടി. കാറും ഓട്ടോയും തകര്‍ത്തതിന് പേരാമ്പ്ര പോലീസ് കേസെടുത്തു. പേരാമ്പ്ര എ.എസ്.പി. ടി.കെ. വിഷ്ണുപ്രദീപ്, ഇന്‍സ്‌പെക്ടര്‍ എം. സജീവ് കുമാര്‍, എസ്.ഐ. എ. ഹബീബുള്ള എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.

Content Highlights: locals vandalized the vehicles of those who came to see godman


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented