-
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച നാലാഞ്ചിറ സ്വദേശിയായ വൈദികന്റെ സംസ്‌കാര ചടങ്ങുകള്‍ വൈകുന്നു. മലമുകളിലെ സംസ്‌കാരം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ തുടര്‍നടപടികളെപ്പറ്റി ആലോചിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
നേരത്തേ നാലാഞ്ചിറ ഇടവകയിലാണ് മൃദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാലവിടെ സൗകര്യമില്ലാത്തതുകൊണ്ട് മലമുകളിലുള്ള പള്ളി സെമിത്തേരിയിലേക്ക് മൃതദേഹം എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കോവിഡ് ബാധിച്ച് മരിച്ചയാളെ ഇവിടെ അടക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അല്‍പസമയം മുമ്പ് കുഴിയെടുക്കാന്‍ കൊണ്ടുവന്ന ജെ.സി.ബി. ഇവിടെ നാട്ടുകാര്‍ തടയുന്ന സാഹചര്യമുണ്ടായി.
കോവിഡ് ബാധിച്ച് മരിച്ചയാളെ അടക്കുന്നതിന് ആവശ്യമായ പ്രോട്ടോകോള്‍ പ്രകാരം കുഴിയെടുക്കാന്‍ നാലാഞ്ചിറ ഇടവകയില്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്നാണ് സംസ്‌കാരം മലമുകളിലെ പള്ളി സെമിത്തേരിയിലേക്ക് മാറ്റിയത്. പ്രോട്ടോകോള്‍ പ്രകാരമുള്ള സംസ്‌കാരമായിരിക്കും നടത്തുക എന്ന് അധികൃതര്‍ അറിയിച്ചു. സ്ഥലത്ത് ഇപ്പോഴും നാട്ടുകാര്‍ തടിച്ചുകൂടിയിട്ടുണ്ട്. മൃതദേഹം ഇവിടെ അടക്കം ചെയ്യാന്‍ സമ്മതിക്കില്ല എന്ന തീരുമാനത്തിലാണ് നാട്ടുകാര്‍.
നിലവില്‍ ആരോഗ്യപ്രവര്‍ത്തകരും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. നാട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി അധികം താമസിപ്പിക്കാതെ സംസ്‌കാര ചടങ്ങ് നടത്താനാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
content highlight: locals blocks cremation process of the priest who died of corona in their area in trivandrum
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..