തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയുടെ രണ്ടാംഘട്ട പുതുക്കല്‍ ഓഗസ്റ്റ് 12-ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു.
941 ഗ്രാമപ്പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും ആറ് കോര്‍പ്പറേഷനുകളിലെയും ജൂണ്‍ 17-ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയാണ് വീണ്ടും പുതുക്കുന്നത്.
17നു പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയിലെ അടിസ്ഥാനപട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ച് 12-ന് കരടായി പ്രസിദ്ധീകരിക്കും. കരട് പട്ടികയില്‍ 1,25,40,302 പുരുഷന്മാരാണുള്ളത്.
1,36,84,019 സ്ത്രീകളും 180 ട്രാന്‍സ്ജന്‍ഡര്‍മാരുമുണ്ട്. ആകെ 2,62,24,501 വോട്ടര്‍മാരാണുള്ളതെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.
www.lsgelection.kerala.gov.in എന്ന വെബ്സൈറ്റില്‍ കരട് വോട്ടര്‍പട്ടിക പരിശോധിക്കാം.
പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കാന്‍ 12 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാം. തിരുത്തലുകള്‍ വരുത്താനും സ്ഥാനമാറ്റം വരുത്താനും ഓണ്‍ലൈന്‍ അപേക്ഷകളാണ് നല്‍കേണ്ടത്.
പട്ടികയില്‍നിന്ന് പേര് ഒഴിവാക്കാനുള്ള ആക്ഷേപങ്ങള്‍ നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഇതിനുള്ള അവസാന തീയതി ഓഗസ്റ്റ് 26 ആണ്.
അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 26-ന് പ്രസിദ്ധീകരിക്കും. കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മരിച്ചവരുടെ പേരുവിവരം ഒഴിവാക്കാന്‍ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ സ്വമേധയാ നടപടി സ്വീകരിക്കും.
content highlights: local self government election voters list updation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..