തിരുവനന്തപുരം: വാര്‍ഡ് വിഭജനത്തിനുള്ള ബില്ല് നിയമ സഭ പാസാക്കുന്നതിന് മുമ്പ് ഗവര്‍ണര്‍ക്ക് അയക്കില്ല. അധിക സാമ്പത്തിക ബാധ്യയുണ്ടാക്കുന്ന ബില്ലുകള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഗവര്‍ണര്‍ക്ക് അയക്കണമെന്നതാണ് നിലവിലെ ചട്ടം. എന്നാല്‍ പുതിയ വാര്‍ഡ് വിഭജനം സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കില്ലെന്ന് ബില്ലിനൊപ്പമുള്ള ധനകാര്യ മെമ്മോറാണ്ടത്തില്‍ പറയുന്നു. എന്നാല്‍ സാമ്പത്തിക ബാധ്യതയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ടെന്നാണ് സൂചന.
ബില്‍ ആദ്യം ഗവര്‍ണര്‍ക്ക് അയക്കണമോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. ഗവര്‍ണര്‍ക്ക് അയക്കാതെ നേരിട്ട് നിയമസഭയില്‍ അവതരിപ്പിക്കുന്നതില്‍ തടസ്സമില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ ബില്ലിനെതിരെയും നിലപാടെടുക്കുമോയെന്നതായിരുന്നു സര്‍ക്കാരിന്റെ ആശങ്ക. ഇതേതുടര്‍ന്നായിരുന്നു നിയമോപദേശം തേടാന്‍ തീരുമാനിച്ചത്. നിയമോപദേശം അനുസരിച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം.
പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും തനതുഫണ്ടില്‍ നിന്നാണ് ചിലവിനുള്ള പണം കണ്ടെത്തുന്നത്. അതിനാല്‍ വാര്‍ഡ് വിഭജനം സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നില്ല എന്നാണ് ധനകാര്യ മെമ്മോറാണ്ടത്തില്‍ വിശദീകരിക്കുന്നത്.
ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്ക് വര്‍ഷം 21 കോടിയോളം രൂപ സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുന്നുണ്ട്. വാര്‍ഡ് വിഭജനത്തിനുള്ള ചിലവും ഗ്രാന്റിലുള്പ്പെടുമെന്ന് വ്യാഖ്യാനിച്ചാണ് അവതരണത്തിന് മുമ്പ് വാര്‍ഡ് വിഭജനത്തിനുള്ള ബില്ല് ഗവര്‍ണര്‍ക്ക് അയക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.
Content Highlights: local body ward delimitation bill will not send to the governor before submitting in Assembly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..