തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച ഏഴ് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടന്ന പ്രത്യേക തിരഞ്ഞെടുപ്പില്‍ 78.24 ശതമാനം പോളിങ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചതാണ് ഇക്കാര്യം.

കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറമ്പിമുക്ക് (85.38), ചോല (79.18), ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിലെ പി.എച്ച്.സി വാര്‍ഡ് (76.3), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് (74.51), തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡ് (81.82), കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍ (86.1) കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (64.45) എന്നിങ്ങനെയാണ് പോളിങ് ശതമാനം.

Content Highlights: Local Body Polls Election Commission