വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല; സംസ്ഥാനത്ത് യുഡിഎഫ്-ബിജെപി ബാന്ധവം-പിണറായി വിജയന്‍


തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യവും പരസ്യവുമായ ധാരണയുണ്ട്. സര്‍ക്കാരിനെതിര കെട്ടിച്ചമക്കുന്ന ആരോപണങ്ങള്‍, വഴിവിട്ടു നീങ്ങുന്ന കേന്ദ്ര ഏജന്‍സികളെ ന്യായീകരിക്കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ബിജെപിക്കു യുഡിഎഫിനും ഒരേ സ്വരമാണ്.

പിണരായി വിജയൻ വെബ് റാലിയിൽ സംസാരിക്കുന്നു | Photo: CPIM Kerala

തിരുവനന്തപുരം:കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം തകര്‍ക്കാന്‍ ബിജെപിയും യുഡിഎഫും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ യശസ്സ് തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ അവിശുദ്ധ കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ കേന്ദ്രഏജന്‍സികളും ഇടപെടുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ വെബ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യവും പരസ്യവുമായ ധാരണയുണ്ട്. സര്‍ക്കാരിനെതിര കെട്ടിച്ചമക്കുന്ന ആരോപണങ്ങള്‍, വഴിവിട്ടു നീങ്ങുന്ന കേന്ദ്ര ഏജന്‍സികളെ ന്യായീകരിക്കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ബിജെപിക്കു യുഡിഎഫിനും ഒരേ സ്വരമാണ്. ഒരു ഭിന്നതയും അവര്‍ തമ്മിലില്ല. യുഡിഎഫ് നേതാക്കളിലൊരാള്‍പോലും ബിജെപിയെ വിമര്‍ശിക്കുന്നത് കേള്‍ക്കാനില്ല. അത്ര വലിയ ആത്മബന്ധത്തിലാണവര്‍. കേരളത്തില്‍ യുഡിഎഫിന്റെ ബാന്ധവം ബിജെപിയുമായി മാത്രമല്ല, ജമാ അത്തെ ഇസ്ലാമായുമായി പരസ്യബന്ധമുണ്ട്. ഇതിന് നേതൃത്വം കൊടുത്തത് മുസ്ലീം ലീഗാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇതിന് ജനങ്ങള്‍ മറുപടി നല്‍കും.

ജനങ്ങളെ എങ്ങനെ ഭിന്നിപ്പിക്കാനാവുമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ രാജ്യത്ത് ഇപ്പോള്‍ നടപ്പിലാക്കുന്ന സാമ്പത്തിക നയം രാജ്യത്തെ മുച്ചൂടും മുടിക്കുന്നു. ബിജെപിയുടേതാണെന്ന് പറയുമ്പോഴും നേരത്തെ ഊ സാമ്പത്തിക നയത്തിന്റെ അവകാശികള്‍ കോണ്‍ഗ്രസാണ്. രണ്ട് കൂട്ടര്‍ക്കും ഒരേ നയമാണ്. ഒരു വ്യത്യാസവുമില്ല. ബിജെപിയടെ ഭരണം ഈ രാജ്യത്തെ അതിസമ്പന്നരായ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയാണ്. പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരാവുന്നു. സാമ്പത്തിക മേഖല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിടുന്നത്. കേരളത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തപ്പുകൊട്ടി കോണ്‍ഗ്രസും ലീഗും കൂടെ നില്‍ക്കുന്നു.

മതനിരപേക്ഷയുടെ സംരക്ഷണത്തില്‍ മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. മതവര്‍ഗീയതയോട് കേരളത്തിന് വിട്ടുവീഴ്ചയില്ല. വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കുന്ന നിലപാട് എല്‍ഡിഎഫിനില്ല. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാന്‍ എല്‍ഡിഎഫ് ഇല്ല, തലയുയര്‍ത്തി നെഞ്ചുവിരിച്ച് എല്‍ഡിഎഫിന് ഇത് പറയാനാവും. കോവിഡ് കാലത്ത് കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയായത് ഖജനാവ് നിറഞ്ഞുകവിഞ്ഞതുകൊണ്ടല്ല, പാവങ്ങളോടും സാധാരണക്കാരോടുമുള്ള പ്രതിബന്ധത നിറഞ്ഞു കവിഞ്ഞൊഴുകുന്നതുകൊണ്ടാണ്. അതാണ് എല്‍ഡിഎഫിന്റെ പ്രത്യേകത.

തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നു കേള്‍ക്കുന്ന ഈ സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന പതിവ് ചോദ്യം ഇത്തവണ ഉയര്‍ന്നിട്ടില്ല. അതിന്റെ അര്‍ഥമെന്താണ്. കേരള സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കണ്ട യുഡിഎഫിനും ബിജെപിക്കും വിഭ്രാന്തിയിലായിരിക്കുകയാണ്. അതിനാലാണ് കാണുന്നതിനെയൊക്കെ വിമര്‍ശിച്ച് ഇരുകൂട്ടരും രംഗത്തെത്തുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented