പാലക്കാട്: പാലക്കാട് എരുമയൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ അരിയക്കോട് ഉപതിരഞ്ഞെടുപ്പില്‍ സിപിഎം വിമതന് വിജയം. സിപിഎം മുന്‍ അംഗമായ അമീര്‍ 377 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായി.

കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിജയിച്ച സീറ്റില്‍ പഞ്ചായത്തംഗം രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തവണ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട അമീര്‍ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നു.

ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി മത്സരിച്ചതിനെ തുടര്‍ന്ന് അമീറിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. 

സ്ഥിരമായി സിപിഐ മത്സരിക്കുന്ന സീറ്റില്‍ ഇത്തവണയും എല്‍ഡിഎഫില്‍ സിപിഐ ആണ് മത്സരിച്ചത്. 

Content Highlights: bypoll result