തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം, 15 വാര്‍ഡുകളില്‍ മുന്നില്‍, എല്‍ഡിഎഫ് 12 ഇടത്ത്‌


പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. 29 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 16 യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിക്കുകയോ മുന്നിട്ട് നില്‍ക്കുകയോ ചെയ്യുന്നു. ഇതില്‍ ഒരു സീറ്റില്‍ യുഡിഎഫ് സ്വതന്ത്രനാണ് വിജയിച്ചത്‌.

11 ഇടങ്ങളിലാണ് എല്‍ഡിഎഫ് വിജയം ഉറപ്പിച്ചത്‌. രണ്ട് വാര്‍ഡുകളില്‍ ബിജെപി വിജയിച്ചു. ഇതില്‍ കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. 272 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റസീന പൂക്കോട് വിജയിച്ചത്. 17 വര്‍ഷത്തിന് ശേഷമാണ് ഈ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുന്നത്‌.



കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ തദ്ദേശ വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഫലം പൂര്‍ത്തിയായത്...

തൃശൂര്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പൈങ്കുളം വാര്‍ഡില്‍ സിപിഎമ്മിന്റെ ഗോവിന്ദന്‍ വിജയിച്ചു. 2121 വോട്ടിന്റെ ലീഡ്, കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്. വടക്കാഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലിലെ മിണാലൂര്‍ സെന്റര്‍ ഡിവിഷനില്‍ കോണ്‍ഗ്രസിലെ കെ.എം.ഉദയബാലന്‍ ജയിച്ചു. 110 വോട്ടിന് സിപിഎം സ്ഥാനാര്‍ഥിയെ ആണ് തോല്‍പ്പിച്ചത്.

കോഴിക്കോട് മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂര്‍ വാര്‍ഡില്‍ സിപിഎമ്മിന്റെ എം.എം.രവീന്ദ്രന്‍ വിജയിച്ചു. 158 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി. മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ മണിയൂര്‍ നോര്‍ത്തില്‍ സിപിഎമ്മിന്റെ എ.ശശിധരന്‍ വിജയിച്ചു. 340 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചു. തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ പയ്യോളി അങ്ങാടി വാര്‍ഡില്‍ മുസ്ലിം ലീഗിലെ നൗഷാദ് മാസ്റ്റര്‍ ജയിച്ചു. 381 വോട്ടുകള്‍ക്കാണ് ഇടത് സ്വതന്ത്രനെ പരാജയപ്പെടുത്തിയത്. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റില്‍ വാര്‍ഡില്‍ കോണ്‍ഗ്രസിലെ റസീന ടീച്ചര്‍ ജയിച്ചു. 272 വോട്ടുകള്‍ക്ക് സിപിഎമ്മിലെ രഹ്നയെ തോല്‍പ്പിച്ചു.

തിരുവനന്തപുരം കരുംകുളം ഗ്രാമപഞ്ചായത്തിലെ ചെക്കിട്ടവിളാകം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ഇ.എല്‍ബറി വിജയിച്ചു. 103 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി. പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.ജെ.ഷൈജ ടീച്ചര്‍ വിജയിച്ചു.45 വോട്ടുകള്‍ക്ക് സിപിഎമ്മിലെ ഷംന ബീഗത്തെയാണ് പരാജയപ്പെടുത്തിയത്.

ഇടുക്കി ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ വണ്ണപ്പുറം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആല്‍ബര്‍ട്ട് 299 വോട്ടുകള്‍ക്ക് സ്വതന്ത്രനെ പരാജയപ്പെടുത്തി. ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പൊന്നെടുത്താല്‍ വാര്‍ഡില്‍ കേരള കോണ്‍ഗ്രസിലെ എം.ദിനമണി വിജയിച്ചു. കോണ്‍ഗ്രസിലെ ഷീബാ ജയനെ 92 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്.

കൊല്ലം പേരയം ഗ്രാമപഞ്ചായത്തിലെ പേരയം ബിയില്‍ കോണ്‍ഗ്രസിലെ ലത ബിജു വിജയിച്ചു. 59 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി. പൂതക്കുളം ഗ്രാമപഞ്ചായത്തിലെ കോട്ടുവന്‍കോണം വാര്‍ഡില്‍ ബിജെപിക്കാണ് ജയം. ബിജെപിയുടെ ഗീത എസ്സ് സിപിഎമ്മിന്റെ ശുഭാകുമാരിയെ 123 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

ആലപ്പുഴ എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വാത്തറ വാര്‍ഡില്‍ സിപിഎമ്മിന്റെ കെ.പി.സ്മിനീഷ് വിജയിച്ചു. 65 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ സന്ദീപ് സെബാസ്റ്റ്യനെയാണ് പരാജയപ്പെടുത്തിയത്. പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ വന്‍മഴി വെസ്റ്റില്‍ കോണ്‍ഗ്രസിലെ ജോസ് വല്യാനൂര്‍ ജയിച്ചു. 40 വോട്ടുകള്‍ക്ക് ഇടത് സ്വതന്ത്രനെ തോല്‍പ്പിച്ചു. കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലെ കാര്‍ത്തികപ്പള്ളി വാര്‍ഡില്‍ ബിജെപിയുടെ ഉല്ലാസ് വിജയിച്ചു. 77 വോട്ടുകള്‍ക്ക് വിജയിച്ചു. പാലമേല്‍ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര തെക്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷീജാ ഷാജി വിജയിച്ചു. സിപിഐയുടെ രാജി നൗഷാദിനെ 21 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മുതുകുളം ഗ്രാമപഞ്ചായത്തിലെ ഹൈസ്‌കൂള്‍ വാര്‍ഡില്‍ ബൈജു ജി എസ് ജയിച്ചു. 103 വോട്ടുകള്‍ക്ക് സിപിഎമ്മിലെ മധുകുമാറിനെയാണ് പരാജയപ്പെടുത്തിയത്.

എറണാകുളം പൂത്തൃക്ക ഗ്രാമപഞ്ചായത്തിലെ കുറിഞ്ഞി വാര്‍ഡില്‍ കോണ്‍ഗ്രസിലെ മോന്‍സി പോള്‍ വിജയിച്ചു. 135 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. സിപിഎം സ്ഥാനാര്‍ഥിയാണ് രണ്ടാമത്. കീരംപാറ ഗ്രാമപഞ്ചായത്തിലെ മുട്ടത്തുകണ്ടം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ സാന്റി ജോസ് വിരിപ്പാമറ്റത്തില്‍ 41 വോട്ടുകള്‍ക്ക് ജയിച്ചു. വടക്കന്‍ പറവൂര്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ വാണിയക്കാട് ഡിവിഷനില്‍ സിപിഎമ്മിന്റെ നിമിഷ വിജയിച്ചു. 160 വോട്ടിന്റെ ലീഡാണ് നേടിയത്.

പാലക്കാട് പുതൂര്‍ ഗ്രാമപഞ്ചായത്തിലെ കോളപ്പടി വാര്‍ഡില്‍ സിപിഐയുടെ വഞ്ചി ജയിച്ചു. 32 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ബിജെപിയുടെ ലക്ഷമി രങ്കനാണ് രണ്ടാമത്. കുത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പാലത്തറ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശിധരന്‍ ജയിച്ചു. 381 വോട്ടുകള്‍ക്ക് സിപിഎമ്മിന്റെ മണികണ്ഠനെ തോല്‍പ്പിച്ചു.

വയനാട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ചിത്രമൂല വാര്‍ഡില്‍ മുസ്ലിം ലീഗിലെ കമ്മിച്ചാല്‍ റഷീദ് ജയിച്ചു. സിപിഎമ്മിലെ പ്രവീണ്‍ കുമാറിനെതിരെ 208 വോട്ടിന്റെ ലീഡ് നേടി.

മലപ്പുറം: മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലിലെ കൈനോട് ഡിവിഷനില്‍ സിപിഎമ്മിലെ സി.ഷിജു വിജയിച്ചു. 12 വോട്ടുകള്‍ക്കാണ് വിജയം സ്വന്തമാക്കിയത്.

Updating ...

Content Highlights: local body byelection result


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented