പ്രതീകാത്മക ചിത്രം|ഫോട്ടോ: PTI
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പത്ത് സീറ്റില്‍ എല്‍ഡിഎഫിന് വിജയം. ഒമ്പത് വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഒരു സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു. 20 വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്
തൃത്താല കുമ്പിടി, പാലമേല്‍ എരുമക്കുഴി, കാണക്കാരി കുറുമുള്ളൂര്‍, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി. തിക്കോടി പള്ളിക്കര സൗത്ത്, കുമ്പള പെര്‍വാട്, മലപ്പുറം മൂന്നാംപടി, കാഞ്ഞങ്ങാട് തോയമ്മല്‍ വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്
തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്ങര, വണ്ടന്മേട് അച്ചന്‍കാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട്. മഞ്ചേരി കിഴക്കേത്തല, മലപ്പുറം ആതവനാട്, കുറ്റിപ്പുറം എടച്ചാലം വാര്‍ഡുകളിലാണ് യു.ഡിഎഫ് വിജയം നേടിയത്. എളമ്പല്ലൂര്‍ ആലുമൂട്ടി വാര്‍ഡിലാണ് ബിജെപി വിജയിച്ചത്.
കാഞ്ഞങ്ങാട് നഗരഭയിലെ (വാര്‍ഡ് നമ്പര്‍ 11)തോയമ്മല്‍ വാര്‍ഡിലേക്ക് എല്‍ ഡി എഫ് സ്ഥാനാര്‍ഥി എന്‍ ഇന്ദിര വിജയിച്ചു.
കള്ളാര്‍ പഞ്ചായത്ത് 2-ാം വാര്‍ഡ് ആടകത്തിലേക്ക് എ.എല്‍.പി സ്കൂള്‍ കള്ളാറില്‍ നടത്തിയ വോട്ടെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സണ്ണി അബ്രഹാം വിജയിച്ചു. പള്ളിക്കര പഞ്ചായത്ത് 19-ാം വാര്‍ഡ് പള്ളിപ്പുഴയിലേക്ക് ജി.ഡബ്ല്യു.എല്‍.പി.എസ് പള്ളിപ്പുഴയില്‍ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സമീറ അബാസ് വിജയിച്ചു.
ബദിയടുക്ക പഞ്ചായത്ത് 14-ാം വാര്‍ഡ് പട്ടാജെയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ. ശ്യാമപ്രസാദ് വിജയിച്ചു. കുമ്പള പഞ്ചായത്ത് 14-ാം വാര്‍ഡ് പെര്‍വാഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ് അനില്‍കുമാര്‍ വിജയിച്ചു
പള്ളിക്കര പഞ്ചായത്ത് 19-ാം വാര്‍ഡില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സമീറ അബാസ് (ഐയുഎം എല്‍ )വിജയിച്ചു. 831 വോട്ടുകള്‍ നേടിയാണ് സമീറ ജയിച്ചത്.ബി ജെ പി സ്ഥാനാര്‍ത്ഥി ഷൈലജ 12 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥി റഷീദ 235 വോട്ടുകളുമാണ് നേടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..