നഗരസഭകളിലെ ആശ്രിതനിയമനം: ആശ്രയമാക്കിയത് വിചിത്രമായ കത്ത്


വിവേക് ആര്‍. ചന്ദ്രന്‍

1999-ലെ ഉത്തരവിനുശേഷം 1997-ലെ വിശദീകരണ കത്തിന്റെ പ്രസക്തിപോലും നഷ്ടമായി. പക്ഷേ, ഈ കത്താണ് അനധികൃതനിയമനങ്ങളെ സാധൂകരിക്കാന്‍ നഗരകാര്യവകുപ്പ് ഇപ്പോഴും ഉപയോഗിക്കുന്നത്.

പ്രതീകാത്മക ചിത്രം / മാതൃഭൂമി

തിരുവനന്തപുരം: നഗരസഭകളിലും കോര്‍പ്പറേഷനുകളിലും വര്‍ഷങ്ങളായി വന്‍തോതില്‍ ആശ്രിതനിയമനം നടത്തിയത് ഒരു അണ്ടര്‍ സെക്രട്ടറിയുടെ കത്തിന്റെ ചുവടുപിടിച്ച്. രണ്ടുപേര്‍ക്ക് അനധികൃതമായി ആശ്രിതനിയമനം നല്‍കാന്‍ 1997-ല്‍ തയ്യാറാക്കിയ കത്താണിത്.

ആശ്രിതനിയമനത്തിനുള്ള സര്‍ക്കാര്‍ ഉത്തരവിലെ നടപടിക്രമങ്ങള്‍ എല്ലാം മുനിസിപ്പല്‍ കോമണ്‍സര്‍വീസില്‍ ബാധകമല്ലെന്നാണ് ഈ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് സര്‍ക്കാര്‍ സര്‍വീസല്ല എന്നാണ് ഇതിനുകാരണമായി ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ വകുപ്പല്ല എന്നതിനെ സര്‍വീസല്ല എന്ന് വ്യാഖ്യാനിച്ച് തെറ്റിദ്ധാരണയുണ്ടാക്കിയാണ് കത്ത് തയ്യാറാക്കിയത്.



എന്നാല്‍ പി.എസ്.സി. നിയമനം നടത്തുന്ന, കേരള സേവന ചട്ടം ബാധകമായ ഒരുവിഭാഗത്തില്‍ എങ്ങനെ സര്‍ക്കാര്‍ ഉത്തരവിന്റെ ഒരു ഭാഗംമാത്രം ബാധകമല്ലെന്ന് വ്യക്തമാക്കുന്നില്ല. കത്തിലെ നിര്‍ദേശങ്ങളെല്ലാം സര്‍ക്കാരിന്റെ ഉത്തരവിനും കോടതിവിധികള്‍ക്കും വിരുദ്ധവുമാണ്. മുനിസിപ്പല്‍ ഭരണഡയറക്ടറുടെ കത്തിന് നല്‍കിയ മറുപടിയാണിത്.

കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ 1999-ല്‍ സര്‍ക്കാര്‍ വ്യക്തമായ പുതിയ ഉത്തരവിറക്കി. ഇതില്‍ അഞ്ചുശതമാനം മാത്രമാണ് ആശ്രിതനിയമനമെന്നും മുനിസിപ്പല്‍വകുപ്പിലെ നിയമനങ്ങള്‍ക്കടക്കം ഇതുബാധകമാണെന്നും വ്യക്തമായി പറഞ്ഞിരുന്നു. നഗരസഭകളിലെ ആശ്രിതനിയമനത്തിന് മുനിസിപ്പല്‍ വകുപ്പിന്റെ അംഗീകാരംമാത്രം മതിയെന്നും നിര്‍ദേശിച്ചു. മറ്റുവകുപ്പുകളിലെ നിയമനത്തിന് പൊതുഭരണവകുപ്പിന്റെ അംഗീകാരം വേണം.

1999-ലെ ഉത്തരവിനുശേഷം 1997-ലെ വിശദീകരണ കത്തിന്റെ പ്രസക്തിപോലും നഷ്ടമായി. പക്ഷേ, ഈ കത്താണ് അനധികൃതനിയമനങ്ങളെ സാധൂകരിക്കാന്‍ നഗരകാര്യവകുപ്പ് ഇപ്പോഴും ഉപയോഗിക്കുന്നത്.

ആശ്രിതനിയമനങ്ങള്‍ നടത്തുന്നില്ല

പരാതികള്‍ രൂക്ഷമായതോടെ രണ്ടുവര്‍ഷമായി മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ അനുപാതം പാലിക്കാതെ ആശ്രിതനിയമനങ്ങള്‍ നടത്തുന്നില്ലെന്ന് നഗരകാര്യവകുപ്പ് അറിയച്ചു. അഞ്ചുശതമാനം പേര്‍ക്കുമാത്രമേ ഇപ്പോള്‍ നിയമനം നല്‍കുന്നുള്ളൂവെന്നും അറിയിച്ചു.

എന്നാല്‍, ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പി.എസ്.സി. പട്ടിക മാസങ്ങളായി നിലവിലില്ലെങ്കിലും പല നഗരസഭകളിലും ഇപ്പോഴും ആശ്രിതനിയമനം നടക്കുന്നുണ്ട്. കഴിഞ്ഞമാസവും നിയമനങ്ങള്‍ നടന്നിരുന്നു.

Content Highlights: Local bodies Compassionate Appointments


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented