കണ്ണൂര്‍: കണ്ണൂര്‍ ചെമ്പിലോട് നേര്‍ത്ത് മേഖലാ സെക്രട്ടറി സി സജേഷിനെ ഡിവൈഎഫ്‌ഐയില്‍ നിന്ന് പുറത്താക്കി. സംഘടനയ്ക്ക് നിരക്കാത്ത പ്രവര്‍ത്തനത്തിന്റെ പേരിലാണ് നടപടി. ക്വട്ടേഷന്‍ സംഘാംഗവും സ്വര്‍ണ്ണക്കള്ളക്കടത്ത് സൂത്രധാരനുമായ അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 

പാര്‍ട്ടിയില്‍ സജേഷിനെതിരേയുള്ള ആദ്യഘട്ട നടപടിയെന്ന നിലയിലണ് ഡിവൈഎഫ്‌ഐയില്‍ നിന്ന് പുറത്താക്കിയത്. അധികം വൈകാതെ സജേഷിനെതിരേ സിപിഎമ്മും നടപടി സ്വീകരിച്ചേക്കും. ഇതിനുള്ള ശുപര്‍ശ ലോക്കല്‍ കമ്മിറ്റി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. 

സജേഷ് കാര്‍ വാങ്ങിയ അന്നുമുതല്‍ കാര്‍ ഉപയോഗിച്ചിരുന്നത് ക്വട്ടേഷന്‍ സംഘാംഗമായ അര്‍ജുനാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. നേരത്തേ അഴീക്കോട് നിന്ന് കാര്‍ കാണാതായപ്പോഴാണ് സജേഷ് പരാതി നല്‍കിയത്. ഇതേ കാറാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്ടതെന്നും അര്‍ജുന്‍ ഉപയോഗിച്ചതെന്നും വ്യക്തമായതിന് ശേഷമാണ് അദ്ദേഹം പരാതി നല്‍കിയിരുന്നത്.

content highlights: lninks with gold smuggling gang, sajesh was expelled from DYFI