എംവി ശ്രേയാംസ്‌കുമാർ എംപി | photo: mathruhbumi news|screen grab
കോഴിക്കോട്: തിരുവനന്തപുരത്ത് വിമത യോഗം ചേര്‍ന്നവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാന്‍ എല്‍ജെഡി നേതൃയോഗത്തില്‍ തീരുമാനം. ഷെയ്ഖ് പി ഹാരിസ്, വി സുരേന്ദ്രന്‍ പിള്ള എന്നിവരടക്കം ഒമ്പത് പേര്‍ക്കാണ് നോട്ടീസ് നല്‍കുക. നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം പാര്‍ട്ടി നേതൃത്വത്തിന് മറുപടി നല്‍കണമെന്നും എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാര്‍ എം.പി പറഞ്ഞു.
അച്ചടക്ക ലംഘനം നടത്തിയവര്‍ തെറ്റുതിരുത്തി വന്നാല്‍ അവര്‍ക്കുമുന്നില്‍ പാര്‍ട്ടി വാതില്‍ അടയ്ക്കില്ല. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ് നടന്നത്. വിമതയോഗവും അതിനുശേഷം നടന്ന വാര്‍ത്താ സമ്മേളനവും പാര്‍ട്ടി ശക്തമായി അപലപിക്കുന്നു. വിമത പ്രവര്‍ത്തനം അംഗീകരിക്കാനാവില്ല. പാര്‍ട്ടിയെ തളര്‍ത്താനല്ല, വളര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.
20ന് മുമ്പ് സംസ്ഥാന അധ്യക്ഷ സ്ഥാനം ശ്രേയാംസ് കുമാര്‍ ഒഴിയണമെന്നായിരുന്നു വിമത സ്വരം ഉയര്‍ത്തിയ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യവും ശനിയാഴ്ച ചേര്‍ന്ന യോഗം തള്ളിയതായി ശ്രേയാംസ് കുമാര്‍ പറഞ്ഞു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജിന്റെയും പാര്‍ട്ടിയുടെ ഏക എം.എല്‍.എ കെ.പി. മോഹനന്റെയും പിന്തുണ വിമതനേതാക്കള്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും തങ്ങള്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പമാണെന്ന് ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
content highlights: LJD leadership decides to issue show cause notice to dissidents


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..