തിരുവനന്തപുരം: മദ്യ വില്‍പന 18ാം തീയതിയോടെ പുനരാരംഭിക്കുമ്പോള്‍ മദ്യവില്‍പനക്ക് വെര്‍ച്വല്‍ ക്യൂ ഒരുക്കാനൊരുങ്ങി സര്‍ക്കാര്‍. അഞ്ചു കമ്പനികളാണ് വെര്‍ച്വല്‍ ക്യൂ ആപ്പിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്.

സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ്‌ എക്‌സൈസ് വകുപ്പ് ആപ്പ് വികസിപ്പിക്കാനുള്ള ചുമതല നല്‍കിയിരുന്നത്. 30 കമ്പനികള്‍ അപേക്ഷ നല്‍കിയതില്‍ 16 കമ്പനികള്‍ അന്തിമ പട്ടികയില്‍ ഇടം നേടി. അതില്‍ നിന്ന് 5 കമ്പനികളാണ് ചുരിക്കപ്പട്ടികയില്‍ ഇടം നേടിയത്. ഈ കമ്പനികളുടെ ലിസ്റ്റ് ഐടി വകുപ്പിന് കൈമാറിയിട്ടുണ്ട്. ഐടി വകുപ്പാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

കോവിഡ് ലോക്ക്ഡൗണിനെത്തുടര്‍ന്നു വരുമാനമില്ലാതെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം. ഈ ഘട്ടത്തില്‍ മദ്യ വില കൂട്ടിയതും മദ്യശാലകള്‍ തുറക്കുന്നതും സര്‍ക്കാരിനെ വലിയ രീതിയില്‍ സഹായിക്കും.അതിനാല്‍ 18ന് തന്നെ തുറക്കാനാണ് ആലോചിക്കുന്നത്.

content highlights: Liquor shops Virtual queue system, Five companies in final list