സംസ്ഥാനത്ത് മദ്യവില വർധിക്കും: വിറ്റുവരവ് നികുതി ഒഴിവാക്കും; നഷ്ടം നികത്താന്‍ വിൽപ്പന നികുതി കൂട്ടും


ആർ. ശ്രീജിത്ത്/ മാതൃഭൂമി ന്യൂസ്

നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് മദ്യത്തിന്റെ വില വർധിപ്പിക്കുന്നത്. പരമാവധി പത്ത് രൂപ മുതൽ പതിനഞ്ച് രൂപവരെ പരമാവധി മദ്യത്തിന്റെ വിലയിൽ വർധനവ് വരാൻ സാധ്യതയുണ്ട് എന്നാണ് ബെവ്കോ അധികൃതർ നൽകുന്ന വിവരം.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മനീഷ് ചേമഞ്ചേരി| മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർധിക്കും. വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിന് വിൽപ്പന നികുതി കൂട്ടാൻ മന്ത്രിസഭാ യോഗത്തിൽ ധാരണയായി. വരുന്ന നിയമസഭാ സമ്മേളനത്തിൽ വിൽപ്പന നികുതി വർധിപ്പിക്കുന്നതിന് ജി.എസ്.ടി. നയമത്തിൽ ഭേദഗതി വരുത്തും. വിൽപ്പന നികുതിയിൽ നാല് ശതമാനം വർധനവ് വരുത്താനാണ് ധാരണ. പൊതുവിപണിയിലെ വിലയിൽ രണ്ട് ശതമാനത്തിന്റെ വർധനവ് മാത്രമേ പ്രതിഫലിക്കൂ.

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിന് വിറ്റുവരവ് ടാക്സ് ഉണ്ടായിരുന്നു. അഞ്ച് ശതമാനമായിരുന്നു ടാക്സ്. ഇത് ഒഴിവാക്കുന്നതിനായി മദ്യ കമ്പനികൾ സർക്കാരിനുമേൽ വലിയ സമ്മർദ്ദം ചെലുത്തിയിരുന്നു. ഉത്പാദനം നിർത്തിവെച്ചും വിതരണം നിർത്തിവെച്ചുമായിരുന്നു സമ്മർദ്ദം. ഇതോടെ കുറഞ്ഞ വിലയിലുള്ള മദ്യം സംസ്ഥാനത്ത് ലഭ്യമല്ലാതായി. ഇതേത്തുടർന്നാണ് മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.



ഇതുമൂലം 150 കോടി രൂപയുടെ വരുമാന നഷ്ടമാണ് സർക്കാരിന് ഉണ്ടാകുക. ഈ നഷ്ടം നികത്തുന്നതിനുവേണ്ടിയാണ് മദ്യത്തിന്റെ വില വർധിപ്പിക്കുന്നത്. പത്ത് രൂപ മുതല്‍ പതിനഞ്ച് രൂപ വരെ മദ്യത്തിന്റെ വിലയിൽ വർധന വരാൻ സാധ്യതയുണ്ടെന്നാണ് ബെവ്കോ അധികൃതർ നൽകുന്ന വിവരം.

Content Highlights: Liquor prices to go up in Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented