മദ്യവില പുതുക്കി നിശ്ചയിച്ചില്ലെങ്കില്‍ വിതരണം നിര്‍ത്തേണ്ടി വരുമെന്ന് മദ്യകമ്പനികള്‍


ആര്‍. അനന്ദകൃഷ്ണന്‍/ മാതൃഭൂമി ന്യൂസ്

ബെവ്‌കോയുടെ വിദേശ മദ്യശാല | മാതൃഭൂമി ഫയൽ ചിത്രം

തിരുവനന്തപുരം: വില പുതുക്കി നിശ്ചയിച്ചില്ലെങ്കിൽ മദ്യ വിതരണം നിർത്തേണ്ടി വരുമെന്ന് കമ്പനികൾ. ഇക്കാര്യം അറിയിച്ച് ബെവ്കോ എംഡിക്ക് കമ്പനികൾ കത്ത് നൽകി. കേരള ഡിസ്റ്റലറീസ് ഇൻഡസ്ട്രിയൽ ഫോറവും ഡിസ്റ്റലറീസ് അസോസിയേഷനുമാണ് കത്ത് നൽകിയത്. പുതിയ നിലപാട് മദ്യവില്‍പനയെ സാരമായി ബാധിക്കും.

മദ്യവില പുതുക്കി നിശ്ചയിക്കുന്നതിനുള്ള ടെൻഡർ നടപടികൾ വൈകുന്നതാണ് ഇത്തരമൊരു കത്തുനൽകാൻ മദ്യകമ്പനികളെ പ്രേരിപ്പിച്ചത്. വില പുതുക്കി നിശ്ചയിക്കാനുള്ള ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ കേരളത്തിലുള്ള മദ്യവിതരണം നിർത്തിവെക്കേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്.

കഴിഞ്ഞ മെയ് മാസത്തിലാണ് ടെൻഡർ നടപടികൾ ആരംഭിച്ചത്. കോവിഡ് കാലമായതിനാൽ ടെൻഡർ തുറക്കുന്നത് വൈകുകയായിരുന്നു. ജൂലൈ 26 നാണ് പിന്നീട് ടെൻഡർ തുറന്നത്. 96 കമ്പനികളാണ് ഇതിൽ പങ്കെടുത്തത്. അതേസമയം കഴിഞ്ഞ തവണ പങ്കെടുത്ത 28 കമ്പനികൾ പങ്കെടുത്തിരുന്നുമില്ല.

ജൂലൈ 26 ന് ടെൻഡർ തുറന്നെങ്കിലും ഇതുസംബന്ധിച്ച് തുടർ നടപടികൾ ഉണ്ടായില്ല.

2017ലാണ് ഏറ്റവുമൊടുവിൽ മദ്യവില പുതുക്കി നിശ്ചയിച്ചത്. ഏഴ് ശതമാനം മാത്രമാണ് അന്ന് വർധനവ് വരുത്തിയത്. എന്നാൽ മദ്യനിർമാണത്തിനുള്ള എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ വില വർധിച്ചു, പാക്കിങ്ങിനും ഗതാഗതത്തിനും ചെലവേറിയെന്നും കമ്പനികൾ ബെവ്കോ എംഡിക്ക് നൽകിയ കത്തിൽ പറയുന്നു.

നിലവിലെ നിരക്കിൽ മദ്യം തന്നാൽ അത് കമ്പനികൾക്ക് വലിയ നഷ്ടമുണ്ടാക്കും. അതിനാൽ എത്രയും പെട്ടന്ന് വില പുതുക്കി നിശ്ചയിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്പനികൾ ആവശ്യപ്പെടുന്നു.

Content highlights:Liquor companies say they will have to stop supply if the price of liquor is not revised

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section
Most Commented