ചിത്രം: മാതൃഭൂമി
ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പിടുന്നതിന് സംസ്ഥാനസര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശരാജ്യവുമായോ ഏജന്‍സികളുമായോ ഇത്തരം കരാറുകള്‍ ഒപ്പിടുന്നതിന് അനുമതി ആവശ്യമാണ്. ഇതു നേടിയിട്ടില്ലെന്ന് പാര്‍ലമെന്ററി കാര്യ യോഗത്തില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അനുമതി തേടാതെയാണ് സംസ്ഥാനസര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പിട്ടതെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വികാസ് സ്വരൂപ് പാര്‍ലമെന്ററി കാര്യ യോഗത്തില്‍ പറഞ്ഞു. കേരളത്തില്‍നിന്നുള്ള അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായാണ് ഇക്കാര്യം പറഞ്ഞത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് നടക്കുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പാര്‍ലമെന്ററി സമിതിയെ അറിയിച്ചിരിക്കുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് കസ്റ്റംസിന്റെ കൈയില്‍ നിന്ന് വിട്ടുകൊടുക്കുന്നതിന് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസിന്റെ അനുമതി തേടേണ്ടതാണെന്നും അല്ലാതെ ബാഗേജ് വിട്ടുകൊടുക്കാനാകില്ലെന്നും കസ്റ്റംസ് അറിയിച്ചു.
റെഡ് ക്രസന്റിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി ഇല്ലെന്നും നേരത്തെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ ഖുറാന്‍ ഇറക്കുമതി ചെയ്ത സംഭവം നയതന്ത്ര ബന്ധത്തിന്റെ ഭാഗമാണെന്ന് കരുതാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Life Mission project: state has not sought permission to sign MoU- Ministry of External Affairs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..