ബി ഗോപാല കൃഷ്ണൻ | photo: facebook.com|bgopalakrishnan.gopu
തൃശ്ശൂര്‍: ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഇടക്കാല വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. സിബിഐ യുടെ അന്വേഷണം തടയുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും എന്നാല്‍ അത് നടന്നില്ലെന്നും ഗോപാലകൃഷ്ണന്‍. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ റദ്ദ് ചെയ്യുക എന്നതായിരുന്നു പ്രധാന ഉദ്ദേശം അത് നടന്നില്ലെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
യൂണി ടാക്കിനെതിരെ അന്വേഷണം നടക്കുമ്പോള്‍ അഴിമതിയും എഫ്‌സിആര്‍എയുടെ ചട്ടലംഘനവും വെളിയില്‍ വരും. ഇത് ആത്യന്തികമായി സര്‍ക്കാരിന് ദോഷമാകും.
രണ്ട് മാസം നീട്ടുമ്പോള്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കപ്പെടും. ഇത് കൂടുതല്‍ രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് വേദി ഒരുക്കും. ഇതോടെ രാഷ്ട്രീയമായി ഇടത് സര്‍ക്കാരിന് വെല്ലുവിളികള്‍ കൂടുതല്‍ ഉയരുമെന്നത് ഉറപ്പാണ്.
ലൈഫിലെ അഴിമതിക്കയത്തില്‍ മുങ്ങിത്താഴുന്ന ഇടത് സര്‍ക്കാരിന്റെ ലൈഫിന് ഏറ്റ മാരകമായ തിരിച്ചടിയായി ഈ ഇടക്കാല ഉത്തരവ് മാറും എന്നതാണ് യാഥാര്‍ത്ഥ്യം. ഈ ഉത്തരവ് സര്‍ക്കാരിന് നേട്ടം എന്ന് പറയുന്നത് താല്‍ക്കാലിക കച്ചി തുരുമ്പിനെ പിടിവള്ളിയാക്കാന്‍ ശ്രമിക്കുന്ന ദുര്‍ബ്ബല പ്രതിരോധം മാത്രമാണെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
Content Highlight; LIFE Mission project scam: B Gopalakrishnan statement
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..