യു.വി ജോസ് | ഫോട്ടോ: സാജൻ വി നമ്പ്യാർ|മാതൃഭൂമി
കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിന്റെ മൊഴി രേഖപ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ വെച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് മൊഴി രേഖപ്പെടുത്തിയത്. ലൈഫ് മിഷന്‍-റെഡ് ക്രെസന്റ് പദ്ധതിയുടെ കീഴില്‍ വടക്കാഞ്ചേരിയിലെ വിവാദ ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട വസ്തുതകളില്‍ വ്യക്തത വരുത്തനാണ് എന്‍ഫോഴ്‌സ്‌മെന്റ് യു.വി ജോസിനെ ചോദ്യംചെയ്തത്.
ലൈഫ് മിഷന്‍ സി.ഇ.ഒ എന്ന നിലയില്‍ റെഡ് ക്രെസന്റുമായി സംസ്ഥാന സര്‍ക്കാരിനായി കരാറില്‍ ഒപ്പിട്ടത് യു.വി ജോസായിരുന്നു. ഈ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പലതും കൃത്യമല്ലെന്ന ആക്ഷേപവും വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. നാല് കോടിയിലേറെ രൂപയുടെ കമ്മീഷന്‍ ഇടപാട് പദ്ധതിയില്‍ നടന്നതായുള്ള ആരോപണങ്ങളും ഉയര്‍ന്നു. ഇക്കാര്യങ്ങളിലെല്ലാം സി.ഇ.ഒയ്ക്കുള്ള വിശദീകരണമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തേടിയത്.
അതേസമയം മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും അദ്ദേഹത്തെ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.
content highlights: life mission project, enforcement directorate record UV Jose statement
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..