പ്രതീകാത്മകചിത്രം | Mathrubhumi archives
തിരുവനന്തപുരം: വീടില്ലാത്തവര്‍ക്കായി ലൈഫ് മിഷന് നിര്‍മിച്ച 500 വീടുകളിലും പട്ടികജാതിവകുപ്പ് നല്കിയ 300 വീടുകളിലും സൗജന്യമായി പുരപ്പുറ സൗരോര്‍ജ പ്ലാന്റ് നിര്‍മിക്കുന്നു. ഉത്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടുകാര്‍ക്ക് ഉപയോഗിക്കാം. മിച്ചമുള്ളത് കെ.എസ്.ഇ.ബി.ക്കുനല്കി വരുമാനവും ഉണ്ടാക്കാം.
സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ അനെര്‍ട്ട് ആണ് ഈ 'ഹരിത ഊര്‍ജ വരുമാന പദ്ധതി' നടപ്പാക്കുന്നത്. ഹരിത ഊര്‍ജ ഉത്പാദനത്തിന്റെ ആനുകൂല്യങ്ങള്‍ പാര്ശ്വവത്കരിക്കപ്പെട്ടവര്ക്കുകൂടി ലഭ്യമാക്കാനാണ് ഇത് നടപ്പാക്കുന്നതെന്നും ഇതിനകം 400 വീടുകളില്‍ സൗരോര്‍ജപ്ലാന്റുകള്‍ പൂര്‍ത്തിയായെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
വര്‍ഷം 4000-7200 രൂപ അധികവരുമാനം
ലൈഫ് വീടുകളില്‍ ദിവസം ശരാശരി എട്ടു യൂണിറ്റ് ഉത്പാദിപ്പിക്കാനാവുന്ന രണ്ടു കിലോവാട്ടിന്റെ പ്ലാന്റ് സ്ഥാപിക്കും. ഒരു പ്ലാന്റിന് 1.35 ലക്ഷമാണ് ചെലവ്.
500 വീടുകള്‍ക്ക് വേണ്ടിവരുന്ന 6.75 കോടിയില്‍ 1.75 കോടി കേന്ദ്ര സബ്സിഡിയാണ്. മാസം 100 യൂണിറ്റ് ഉപയോഗമുള്ള വീട്ടില്‍നിന്ന് വര്‍ഷം ഏകദേശം 1200 യൂണിറ്റ് മിച്ചംവരുമെന്ന് കണക്കാക്കുന്നു. ഇത് കെ.എസ്.ഇ.ബി.ക്ക് നല്‍കാം. ഏകദേശം 4000 രൂപ കിട്ടും.
പട്ടികജാതി വകുപ്പ് നിര്‍മിച്ചുനല്‍കിയ 300 വീടുകളില്‍ ദിവസം ശരാശരി 12 യൂണിറ്റ് ഉത്പാദനശേഷിയുള്ള മൂന്നുകിലോവാട്ടിന്റെ സൗരോര്‍ജ പ്ലാന്റുകളാണ് സ്ഥാപിക്കുന്നത്. ഒരു പ്ലാന്റിന് 1,90,500 രൂപവീതം 5.715 കോടിയാണ് ചെലവ്. കേന്ദ്ര സബ്സിഡി കഴിഞ്ഞ് 4.2 കോടി രൂപ പട്ടികജാതിവകുപ്പ് ചെലവഴിക്കും. ദിവസം 100 യൂണിറ്റ് ഉപയോഗമുള്ള വീട്ടില്‍നിന്ന് വര്‍ഷം ഏകദേശം 2400 യൂണിറ്റ് മിച്ചമുണ്ടാവും. ഇത് വൈദ്യുതി ഗ്രിഡിലേക്ക് നല്കിയാല് 7200 രൂപ അധികവരുമാനമായി കിട്ടും.
Content Highlights: Life mission homes solar plant KSEB
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..