എം.ശിവശങ്കർ | ഫോട്ടോ: മാതൃഭൂമി
കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കരന് ഇ.ഡിയുടെ നോട്ടീസ്. ചൊവ്വാഴ്ച കൊച്ചിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
നേരത്തെ കേസില്‍ സ്വപ്‌ന സുരേഷിന്റേയും സരിത്തിന്റേയും യുണിടാക് ഉടമ സന്തോഷ് ഈപ്പന്റേയും മൊഴി ഇ.ഡി. രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവശങ്കറിന് നോട്ടീസ് നല്‍കിയത്. എന്നാല്‍, ചൊവ്വാഴ്ച താന്‍ വിരമിക്കുന്ന ദിവസമാണെന്ന് കാണിച്ച് സമയം മാറ്റി നല്‍കണമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യുണിടാക്കിന് ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്നാണ് സ്വപ്‌നയുള്‍പ്പടെയുള്ളവര്‍ നല്‍കിയ മൊഴി. ഇക്കാര്യത്തിലടക്കം ശിവശങ്കറില്‍ നിന്ന് മൊഴിയെടുക്കും. ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത പണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ശിവശങ്കറില്‍ നിന്ന് ചോദിച്ചറിയും.
Content Highlights: life mission enforcement directorate notice to m shivashankar questioning
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..