കൊച്ചി: ലൈഫ് മിഷന്‍ ഇടപാടില്‍ സന്തോഷ് ഈപ്പനെ പ്രതിയാക്കി ഇഡി കേസെടുത്തു. കള്ളപ്പണം വെളുപ്പിച്ചു എന്നതിലും ഡോളര്‍കടത്തിലും അന്വേഷണം ഉണ്ടാകും സന്തോഷ് ഈപ്പനെ ഇഡി ഉടന്‍ ചോദ്യം ചെയ്യും.
ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സന്തോഷ് ഈപ്പനെ പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. ലൈഫ് മിഷനിലൂടെയുള്ള കോഴപ്പണം ഡോളര്‍ ആക്കി മാറ്റിയതും ഇഡി അന്വേഷിക്കും.
ഇത്തരത്തില്‍ വിപുലമായ രീതിയിലുള്ള അന്വേഷണത്തിനാണ് ഇ.ഡി പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സന്തോഷ് ഈപ്പനെ പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. നിലവില്‍ സന്തോഷ് ഈപ്പന്‍ മാത്രമാണ് പ്രതി.
മറ്റ് നടപടികളിലേക്ക് ഇ.ഡി ഉടന്‍ കടക്കും. 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തി എന്നതാണ് പ്രധാനപ്പെട്ട ആരോപണം. അതില്‍ അഞ്ച് പേരെ പ്രതിയാക്കി കസ്റ്റസ് കേസെടുത്തിരുന്നു.
Content Highlight: Life Mission: ED files case against Santhosh eappen