വി.മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസിലെ ഇ.ഡി.നടപടി അഴിമതിക്കും കള്ളപ്പണത്തിനും എതിരായ മോദി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നതാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് ചില കാര്യങ്ങള്‍ കൂടി വ്യക്തമാക്കുന്നുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. കേസില്‍ ഒന്നുകില്‍ പിണറായി വിജയന് പങ്കുണ്ട് അല്ലെങ്കില്‍ പമ്പരവീഡ്ഢിയും കഴിവുകെട്ടവനുമാണ് മുഖ്യമന്ത്രിയെന്നും മുരളീധരന്‍ ഫെയ്‌സ്ബുക്കിലൂടെയുള്ള പ്രതികരണത്തില്‍ പറഞ്ഞു.
'എം.ശിവശങ്കറിന്റെ അറസ്റ്റ് ചിലകാര്യങ്ങള്‍ കൂടി വ്യക്തമാക്കുന്നു. ഒന്നുകില്‍ തന്റെ വിശ്വസ്ഥന്റെ നേതൃത്വത്തില്‍ നടന്ന ഈ കോഴ ഇടപാടില്‍ പിണറായി വിജയനും പങ്കുണ്ട്...അല്ലെങ്കില്‍ തന്റെ സര്‍ക്കാരിന് കീഴില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും അറിയാത്ത പമ്പരവിഡ്ഢിയും കഴിവുകെട്ടവനുമായ ഭരണാധികാരിയാണ് പിണറായി വിജയന്‍' വി.മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം...
ലൈഫ് മിഷന്‍ കേസിലെ ഇഡി നടപടി കേന്ദ്രഏജന്‍സികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണ് .....
അഴിമതിയും കള്ളപ്പണ ഇടപാടും നടത്തുന്നവര്‍ എത്ര ഉന്നതരായാലും അഴിയെണ്ണും എന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന നടപടി.....
'കേസ് എവിടെപ്പോയി, ഇടനിലക്കാര്‍ ധാരണയാക്കിയില്ലേ' എന്ന് ചോദിച്ചവര്‍ക്ക് ഇപ്പോള്‍ ഉത്തരമായി എന്ന് കരുതുന്നു. ഒന്നും അവസാനിച്ചിട്ടില്ല..!
എം.ശിവശങ്കറിന്റെ അറസ്റ്റ് ചിലകാര്യങ്ങള്‍ കൂടി വ്യക്തമാക്കുന്നു.....
ഒന്നുകില്‍ തന്റെ വിശ്വസ്ഥന്റെ നേതൃത്വത്തില്‍ നടന്ന ഈ കോഴ ഇടപാടില്‍ പിണറായി വിജയനും പങ്കുണ്ട്...
അല്ലെങ്കില്‍ തന്റെ സര്‍ക്കാരിന് കീഴില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും അറിയാത്ത പമ്പരവിഡ്ഢിയും കഴിവുകെട്ടവനുമായ ഭരണാധികാരിയാണ് പിണറായി വിജയന്‍.....!
എന്തിനാണ് കേസ് വന്നയുടന്‍ വിജിലന്‍സിനെ ഉപയോഗിച്ച് ഫയല്‍ പിടിച്ചെടുത്തത് ?
ആ ഫയലുകള്‍ ഇനിയും സിബിഐയ്ക്ക് കൈമാറാത്തത് ?
ഉത്തരങ്ങള്‍ വരട്ടെ ,വന്‍ സ്രാവുകള്‍ക്ക് വലയൊരുങ്ങട്ടെ......
സത്യമേവ ജയതേ !
Content Highlights: life mission case-m sivasankar-v muraleedharan-cm pinarayi vijayan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..