സുപ്രീംകോടതി, എം. ശിവശങ്കർ | Photo: PTI, Mathrubhumi
ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) നോട്ടീസ് അയച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ ചികിത്സയ്ക്ക് ജാമ്യം അനുവദിക്കണമെന്ന ശിവശങ്കറിന്റെ ആവശ്യത്തില്‍ മേയ് 17 -ന് വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ജസ്റ്റിസുമാരായ വി. രാമസുബ്രഹ്‌മണ്യം, പങ്കജ് മിത്തല്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ശിവശങ്കറിന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചത്.
ലൈഫ് മിഷന്‍ കേസില്‍ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചവെന്ന് ശിവശങ്കറിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. അതിനാല്‍ ഇനി ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യമില്ല. ഇതിന് പുറമേ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്‌ന സുരേഷിന് ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ജയ്ദീപ് ഗുപ്ത വാദിച്ചു. തുടര്‍ന്നാണ് സ്വപ്‌നയെ വളരെ നേരത്തെ അറസ്റ്റ് ചെയ്തില്ലേയെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് രാമസുബ്രഹ്‌മണ്യം ആരാഞ്ഞത്. മറ്റൊരു കേസില്‍ സ്വപ്‌നയെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ജയ്ദീപ് ഗുപ്ത മറുപടി നല്‍കി.
ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ശിവശങ്കറിന് ചികിത്സ അനിവാര്യമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വേനല്‍ അവധിക്ക് പിരിയുന്നതിനു മുമ്പ് ശിവശങ്കറിന്റെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. ശിവശങ്കറിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയ്ക്ക് പുറമെ, അഭിഭാഷകരായ സെല്‍വിന്‍ രാജ, മനു ശ്രീനാഥ് എന്നിവരും ഹാജരായി.
Content Highlights: life mission case m Sivasankar bail application supreme court bail application


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..