പ്രതീകാത്മക ചിത്രം | വര: ദ്വിജിത്ത്|മാതൃഭൂമി
കൊച്ചി: വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട ലൈഫ് മിഷന്‍ പദ്ധതി കേസില്‍ സിബിഐ കേസ് ഡയറി ഹൈക്കോടതിക്ക് കൈമാറി. കേസില്‍ ഇതുവരെയുള്ള അന്വേഷണത്തിന്റെ മുഴുവന്‍ പരിശോധനയ്ക്കായാണ് കേസ് ഡയറി കൈമാറിയത്. കോടതിയില്‍ കേസ് ഡയറി സമര്‍പ്പിക്കാമെന്ന് വ്യാഴാഴ്ച സിബിഐ അറിയിച്ചിരുന്നു.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാരും യൂണി ടാക്കും സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധിപറയാന്‍ ഇരിക്കെയാണ് കേസ് ഡയറിയുടെ കൈമാറ്റം നടന്നിരിക്കുന്നത്. കേസ് ഡയറി പരിശോധിച്ച ശേഷമാകും കോടതി ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലേയ്ക്ക് എത്തുക..
ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിയുടെ മറവില്‍ അധോലോക ഇടപാടാണ് നടന്നതെന്നും എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരാന്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും സി.ബി.ഐ. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുള്ള ധാരണാപത്രം കണ്ണില്‍ പൊടിയിടാനായിരുന്നെന്നും സ്വപ്നയും കോണ്‍സുലേറ്റും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിടാക്കിന് കരാര്‍ ലഭിച്ചതെന്നും സിബിഐ കോടതിയില്‍ പറഞ്ഞിരുന്നു.
Content Highlights: Life Mission case- CBI case diary handed over to High Court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..