ലഹരിക്കെതിരേ ലൈഫ്‌ലൈന്‍; ശ്രദ്ധേയമായി മാവൂര്‍പോലീസിന്റെ ഹ്രസ്വചിത്രം


യുവതലമുറയെ  കീഴടക്കിയ മയക്കുമരുന്നിനെതിരെ ജാഗ്രതപുലര്‍ത്തണമെന്ന സന്ദേശം പകര്‍ന്നുനല്‍കിയാണ് വീഡിയോ അവസാനിക്കുന്നത്

ഹ്രസ്വചിത്രത്തിൽ നിന്ന്

കോഴിക്കോട്: നാടിനെകാര്‍ന്നുതിന്നുന്ന ലഹരി ഉപയോഗത്തിനെതിരെ മാവൂര്‍ സ്റ്റേഷനിലെ പോലീസുകാരുടെ നേതൃത്വത്തില്‍ ഒരുക്കിയ ഹ്രസ്വചിത്രം 'ലൈഫ് ലൈന്‍' ശ്രദ്ധേയമാകുന്നു. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമില്‍ ലഹരി ഉപയോഗം ഓരോ കുടുംബങ്ങളിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ് ചര്‍ച്ചചെയ്യുന്നത്.

യുവതലമുറയെ കീഴടക്കിയ മയക്കുമരുന്നിനെതിരെ ജാഗ്രതപുലര്‍ത്തണമെന്ന സന്ദേശം പകര്‍ന്നുനല്‍കിയാണ് വീഡിയോ അവസാനിക്കുന്നത്. ലഹരിയെ നിര്‍മാര്‍ജനം ചെയ്യാനുള്ള യജ്ഞത്തില്‍ പോലീസുകാര്‍ക്കൊപ്പം പൊതുസമൂഹം കൈകോര്‍ക്കേണ്ടതിന്റെ ആവശ്യകതയും ഈ ഷോര്‍ട്ട്ഫിലിം വ്യക്തമാക്കുന്നു.

മാവൂര്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ലിജുലാലാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തത്. ഷിജു പാപ്പന്നൂര്‍ ക്രിയേറ്റീവ് ഡയറക്ടറായി. ബെന്‍ജിത് പി ഗോപാലാണ് സിനിമാട്ടോഗ്രാഫി നിര്‍വഹിച്ചത്. എഡിറ്റിംഗ്: നിപുണ്‍ കരിപ്പാല്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: മാവൂര്‍ എസ്. ഐ വേണുഗോപാല്‍, അസോസിയേറ്റ് ഡയറക്ടര്‍: അഖില്‍ തിരുവോട്, പശ്ചാത്തലസംഗീതം: ദനുഷ് ഹരികുമാര്‍.



മാവൂര്‍ എസ്.ഐ മഹേഷ്‌കുമാര്‍, ഹരീന്ദ്രനാഥ്, ടി.കെ രമ്യ, വിഷ്ണു രാജന്‍, വൈഗ ഗോപാല്‍, അനിഹ ബിജിത്ത് എന്നിവരാണ് അഭിനേതാക്കള്‍. അസി ക്യാമറ: അര്‍ജുന്‍, സനീഷ് രാജ്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം വീഡിയോ സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് നേടിയത്.

Content Highlights: life line short film against drugs by kerala police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented