അശ്വതി
സെറിബ്രല്‍ പാള്‍സി രോഗത്തെ ചെറുത്തുതോല്‍പ്പിച്ച് ലോട്ടറി വില്പനയിലൂടെ ഉപജീവനം നയിച്ച കൊല്ലം സ്വദേശി അശ്വതിക്ക് ഇനി ആശ്വസിക്കാം. അശ്വതിയുടെ ദുരിതജീവിതം മാതൃഭൂമി ഡോട്ട്കോം വാര്‍ത്തയാക്കിയതിനു പിന്നാലെ കേരളത്തിലെ ആദ്യ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പായ 'ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ്' അശ്വതിക്കും കുടുംബത്തിനും സഹായവുമായി എത്തുകയായിരുന്നു.
ഓപ്പണിന്റെ ആക്സിലറേറ്റര്‍ പദ്ധതിയിലൂടെ അശ്വതിയും ഇനി സ്റ്റാര്‍ട്ടപ്പിന്റെ പങ്കാളിയാകും. അശ്വതിയുടെ രണ്ട് സഹോദരിമാര്‍ക്കും ഓപ്പണ്‍ ജോലി നല്‍കിക്കഴിഞ്ഞു.
അശ്വതിക്കൊപ്പം പത്തു വയസ്സുകാരി ഡൈനേഷ്യ, വ്ളോഗറും സെറിബ്രല്‍ പാള്‍സി രോഗിയുമായ ശ്രീക്കുട്ടന് എന്നിവരെയും ഉള്‍പ്പെടുത്തി 'മാജിക്കിള്‍സ്' എന്ന അച്ചാര്‍ സംരംഭം രൂപവത്കരിച്ചിരിക്കുകയാണ് ഓപ്പണ്‍. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ മുന്നോട്ടുകൊണ്ടുവരിക എന്ന ആശയമാണ് ഓപ്പണ്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി സഹസ്ഥാപകയും സി.ഇ.ഒ.യുമായ മേബിള്‍ ചാക്കോ പറഞ്ഞു. ഓപ്പണിന്റെ ആക്സിലറേറ്റര്‍ പരിപാടിയിലെ ആദ്യ ബാച്ചിലെ ആറാമത്തെ സ്റ്റാര്‍ട്ടപ്പാണ് 'മാജിക്കിള്‍സ്'.
20 ലക്ഷം രൂപ ധനസഹായവും വിപണന സഹായങ്ങളും കൂടാതെ പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കാനുള്ള സഹായവും ആക്സിലറേറ്റര്‍ പരിപാടിയിലൂടെ 'ഓപ്പണ്‍' നല്‍കും. സംരഭത്തില്നിന്നും 25,000 രൂപ മാസവേതനമായി ലഭിക്കുന്നതോടൊപ്പം ബിസിനസ്/കംപ്യൂട്ടര്‍ പരിശീലനവും ലഭിക്കും. ഓപ്പണിന്റെ ആക്സിലറേറ്റര്‍ പരിപാടിയിലെ ആദ്യ ബാച്ചിലെ ആറാമത്തെ സ്റ്റാര്‍ട്ടപ്പാണ് 'മാജിക്കിള്‍സ്'.
Content Highlights: life changing moment for aswathi; mathrubhumi dotcom impact
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..