Screengrab : News Video
തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫീ ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാവകുപ്പ് താത്കാലികമായി റദ്ദാക്കി. വൃത്തിഹീനമായിട്ടും ഇന്ത്യന്‍ കോഫീ ഹൗസിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയ രണ്ട് ഭക്ഷ്യ സുരക്ഷാഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സ്ഥലം മാറ്റിയിട്ടുണ്ട്.
അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാകമ്മിഷണറേയും ഫുഡ് സേഫ്റ്റി ഓഫീസറേയുമാണ് സ്ഥലം മാറ്റിയത്. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉന്നതതല അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ വളരെ വൃത്തിഹീനമായാണ് കോഫീ ഹൗസ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.
തുടര്‍ച്ചയായ പരാതികള്‍ ലഭിച്ചിട്ടും തദ്ദേശസ്ഥാപനത്തിന്റെ ലൈസന്‍സ് ഇല്ലാതിരുന്നിട്ടും കോഫീഹൗസ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്. കാന്റീനെ സംബന്ധിച്ച് പരാതികളുണ്ടായിട്ടും ലൈന്‍സ് എഫ്എസ്ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ലൈസന്‍സ് തുടരാനുള്ള അനുമതി നല്‍കുകയായിരുന്നു.
വീണ്ടും പരാതി ഉയര്‍ന്നതോടെ ഉന്നത ഉദ്യോഗസ്ഥരോട് അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ശുചിത്വപ്രശ്നമുണ്ടായിട്ടും കാന്റീന് പ്രവര്‍ത്തനത്തിന് അനുമതി നല്കിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തതായി മന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാല്‍, ഒരുതരത്തിലും അസ്വാഭാവികമായ ശുചിത്വമില്ലായ്മയോ പഴകിയ ഭക്ഷണവില്പനയോ കോഫീ ഹൗസില്‍ ഉണ്ടായിട്ടില്ലെന്നാണ് കോഫീ ഹൗസ് ജീവനക്കാരുടെ വിശദീകരണം.
Content Highlights: Thrissur Medical College, coffee house, License temporarily cancelled, action against officials
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..