കത്ത് വിവാദം: ധാരണയായത് ക്ലിഫ് ഹൗസില്‍; പരസ്യപ്രതികരണം മുഖ്യമന്ത്രിയെ കണ്ടശേഷം


പാര്‍ട്ടി ജില്ലാനേതൃത്വം ഞായറാഴ്ച ഉച്ചയ്ക്കുശേഷം മേയറെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അവിടെ മുതിര്‍ന്ന നേതാക്കളോട് ചര്‍ച്ച ചെയ്തശേഷമാണ് മേയര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പരാതി നല്‍കിയത്.

മേയർ ആര്യ രാജേന്ദ്രൻ പത്രസമ്മേളനത്തിൽ

തിരുവനന്തപുരം: കടുത്തരാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് സി.പി.എം. ജില്ലാ സെക്രട്ടറിക്ക് നല്‍കിയെന്ന പേരില്‍ പ്രചരിക്കുന്ന കത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന ആവശ്യവുമായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ രംഗത്തെത്തിയത്. നേതാക്കളെയും മുഖ്യമന്ത്രിയെയുംകണ്ട് ചര്‍ച്ചനടത്തിയശേഷമാണ് പരസ്യപ്രതികരണത്തിന് മേയര്‍ തയ്യാറായത്.

പ്രതിപക്ഷപാര്‍ട്ടികളുടെ പ്രചാരണവും പൊതുസമൂഹത്തിലെ ചര്‍ച്ചകളും പാര്‍ട്ടിയെയും മേയറെയും സമ്മര്‍ദത്തിലാക്കിയ സാഹചര്യത്തിലാണ്, വിവാദത്തിന്റെ രണ്ടാം ദിവസം പരാതിയുമായി മേയറെത്തിയത്.പാര്‍ട്ടി ജില്ലാനേതൃത്വം ഞായറാഴ്ച ഉച്ചയ്ക്കുശേഷം മേയറെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അവിടെ മുതിര്‍ന്ന നേതാക്കളോട് ചര്‍ച്ച ചെയ്തശേഷമാണ് മേയര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പരാതി നല്‍കിയത്. പിന്നീട് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്നായിരുന്നു പത്രസമ്മേളനം. സംഭവത്തില്‍ മേയര്‍ നേരിട്ട് പ്രതികരിക്കാനുള്ള തീരുമാനം ഈ ചര്‍ച്ചയ്ക്കുശേഷമായിരുന്നു. ഡി.ജി.പി. അനില്‍കാന്തും ക്ലിഫ് ഹൗസിലെത്തിയിരുന്നു.

കത്തുകള്‍ വ്യാജമാണോയെന്ന കാര്യത്തില്‍ പാര്‍ട്ടിനേതൃത്വത്തിനും മേയര്‍ക്കും കൃത്യമായ മറുപടിയുണ്ടായില്ല. കത്ത് വ്യാജമല്ലെന്നും കോര്‍പ്പറേഷനിലെ സംഭവങ്ങള്‍ ഗവര്‍ണറെ അറിയിക്കുമെന്നും ബി.ജെ.പി. വ്യക്തമാക്കി. ഇക്കാര്യമുന്നയിച്ച് 35 ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തിങ്കളാഴ്ച ഗവര്‍ണറെ കാണും. തിങ്കളാഴ്ച മുതല്‍ മേയര്‍ക്കെതിരേ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിപക്ഷകക്ഷികളുടെ തീരുമാനം.

വിശ്രമ മന്ദിരത്തിലെകുടിയൊഴിപ്പിക്കലും വിവാദത്തില്‍; കരാര്‍ നിയമനങ്ങള്‍നടത്താനെന്ന് ആരോപണം

തിരുവനന്തപുരം: എസ്.എ.ടി. ആശുപത്രിക്ക് സമീപത്തെ വിശ്രമകേന്ദ്രം കോര്‍പ്പറേഷന്‍ ഒന്നര വര്‍ഷം മുമ്പ് ബലമായി പിടിച്ചെടുത്തതും കരാര്‍ നിയമനങ്ങള്‍ ലക്ഷ്യമിട്ടെന്ന് സൂചന. ഇപ്പോള്‍ പുറത്തുവന്ന കത്തുകള്‍ സൂചിപ്പിക്കുന്നതും ഇതുതന്നെ.

കോവിഡ് സമയത്ത് പ്രത്യേക കിടക്കകള്‍ തയ്യാറാക്കാന്‍ എസ്.എ.ടി. വളപ്പിലെ ഈ ഡോര്‍മെറ്ററി കെട്ടിടം ഉപയോഗപ്പെടുത്താന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കോര്‍പ്പറേഷന്‍ പിടിച്ചെടുത്തത്. ഔഷധ സൂക്ഷിപ്പുകേന്ദ്രത്തിന്റെ (ഇന്‍ഹൗസ് ഡ്രഗ്ബാങ്ക്) സാധനങ്ങള്‍ ഈ കെട്ടിടത്തിലാണ് സൂക്ഷിച്ചിരുന്നത്. ഇവ മാറ്റാന്‍ സമയംനല്‍കാതെയാണ് കെട്ടിടം കോര്‍പ്പറേഷന്‍ പൂട്ടിയത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ മറ്റ് രോഗികളെ ഇവിടേയ്ക്ക് മാറ്റാനാണ് ആശുപത്രി അധികൃതര്‍ തീരുമാനിച്ചിരുന്നത്. കോര്‍പ്പറേഷന്‍ കെട്ടിടം ഏറ്റെടുത്തതോടെ അതും നടന്നില്ല. കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു ഏറെ ഒച്ചപ്പാടുണ്ടാക്കിയ ഈ കുടിയൊഴിപ്പിക്കല്‍.

മേയര്‍ ആര്യാ രാേജന്ദ്രനും സ്ഥിരംസമിതി അധ്യക്ഷന്‍ ഡി.ആര്‍.അനിലും ചേര്‍ന്നാണ് കെട്ടിടം പൂട്ടിയത്.

ഇവിടത്തെ നിയമനങ്ങളും, കേന്ദ്രഫണ്ടും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കമെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ വിശ്രമകേന്ദ്രത്തിലേക്ക് നിയമിക്കാന്‍ ഒമ്പതു പേരുടെ പട്ടിക ആവശ്യപ്പെട്ട് ഡി.ആര്‍.അനില്‍ നല്‍കിയ കത്താണ് ഇപ്പോള്‍ പുറത്ത് വന്നത്. മെഡിക്കല്‍ കോളേജ് വാര്‍ഡിലെ കൗണ്‍സിലറായ ഡി.ആര്‍.അനില്‍, സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് കത്ത് നല്‍കിയത്. ഇവിടത്തെ നിയമനങ്ങളിലേക്ക് കുടുംബശ്രീ അംഗങ്ങളുടെ പട്ടിക നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്.

തങ്ങള്‍ നിര്‍മിച്ചു നല്‍കിയ കെട്ടിടത്തിന്റെ നടത്തിപ്പ് കോര്‍പ്പറേഷനാണെന്നായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രന്റെ വിശദീകരണം. ഏറ്റെടുത്തതിന് ശേഷം ഒന്നര വര്‍ഷത്തോളമായി ഈ കെട്ടിടം പൂട്ടിയിട്ടിരിക്കുകയാണ്. എന്നാല്‍ ആശുപത്രി അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കുന്ന കെട്ടിടങ്ങളുടെ നടത്തിപ്പ് ചുമതല അതത് സ്ഥാപനങ്ങള്‍ക്ക് തന്നെയാണ് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്നത്. തിടുക്കപ്പെട്ട് വിശ്രമകേന്ദ്രത്തിന്റെ ചുമതല ഏറ്റെടുത്തത് സ്വന്തം ആള്‍ക്കാരെ നിയമിക്കുന്നതിനാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ് സ്ഥിരം സമിതി അധ്യക്ഷന്റേതായി പുറത്തുവന്ന കത്ത്.

Content Highlights: Letter raw Mayor Arya Rajendran Thiruvananthapuram corporation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented