മേയറുടെ നിയമന ‘ഓഫർ’; കത്ത് ചോർന്നതിൽ ഗ്രൂപ്പുപോര് സംശയിച്ച് സി.പി.എം.


മേയറുടെ ഔദ്യോഗിക ലെറ്റർഹെഡിലാണ് കത്തെന്നതിനാൽ നിഷേധിക്കാൻപോലും കഴിയാത്തവിധത്തിൽ പാർട്ടി പ്രതിരോധത്തിലായി. വ്യാജകത്താണെന്ന വാദം താത്കാലിക വഴിമാത്രമാണെന്ന ബോധ്യം നേതാക്കൾക്കുണ്ട്.

ആര്യാ രാജേന്ദ്രൻ | Photo: PTI

തിരുവനന്തപുരം: നിയമനത്തിന് പാർട്ടിയുടെ മുൻഗണനപ്പട്ടിക തേടിയ മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്തായതിൽ കോർപ്പറേഷൻ ഭരണസമിതിയിലെ ഗ്രൂപ്പ് പോരിൽ സംശയവുമായി പാർട്ടി. സി.പി.എം. പാർലമെന്ററി പാർട്ടി അംഗങ്ങളിലൂടെയാണ് മേയർ ജില്ലാസെക്രട്ടറിക്ക് അയച്ച കത്ത് ചോർന്നതെന്നാണ് നേതാക്കളുടെ സംശയം. ജില്ലയിൽ സി.പി.എമ്മിനുള്ളിലെ ചേരിപ്പോരും സംശയമുനയിലുണ്ട്.

മേയറുടെ ഔദ്യോഗിക ലെറ്റർഹെഡിലാണ് കത്തെന്നതിനാൽ നിഷേധിക്കാൻപോലും കഴിയാത്തവിധത്തിൽ പാർട്ടി പ്രതിരോധത്തിലായി. വ്യാജകത്താണെന്ന വാദം താത്കാലിക വഴിമാത്രമാണെന്ന ബോധ്യം നേതാക്കൾക്കുണ്ട്. പാർട്ടി അംഗങ്ങളെ നിയമിക്കാമെന്ന മേയറുടെ ‘ഓഫർ’ സത്യപ്രതിജ്ഞാ ലംഘനമായി മാറാനിടയുണ്ട്. ഇതുസംബന്ധിച്ച് കോൺഗ്രസ് തുടങ്ങിയ നിയമനടപടിയിലും അപകടം കാണുന്നുണ്ട്.



മേയർ ആര്യാ രാജേന്ദ്രന്റെ കത്താണ് ആദ്യം പുറത്തുവന്നത്. ഇതിനുപിന്നാലെ പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ. അനിലിന്റെ കത്തും പുറത്തുവന്നു. മേയർ മാത്രമല്ല കത്തെഴുതിയതെന്ന് സ്ഥാപിക്കാനുള്ള മറുപക്ഷത്തിന്റെ ശ്രമമാണ് രണ്ടാമത്തെ കത്തിന്റെ ചോർച്ചയ്ക്ക് പിന്നിലെന്നാണ് സംശയം.

ഒമ്പതിന് സി.പി.എം. തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ യോഗം വിളിച്ചിട്ടുണ്ട്. ഗവർണർക്കെതിരേ എൽ.ഡി.എഫ്. നിശ്ചയിച്ച രാജ്ഭവൻ മാർച്ചിന്റെ ഒരുക്കം വിലയിരുത്തലിനാണ് യോഗം നിശ്ചയിച്ചത്. പക്ഷേ, പുതിയ കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിൽ യോഗം നിർണായകമാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിട്ടും ജില്ലാസെക്രട്ടറി സ്ഥാനത്ത് ആനാവൂർ നാഗപ്പൻ തുടരുന്നതിൽ പാർട്ടിക്കുള്ളിൽ അസ്വാരസ്യമുണ്ട്. വിവാദങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ സെക്രട്ടറിയുടെ കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാകാനിടയുണ്ട്. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ, വി. ജോയ് എം.എൽ.എ. എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

Content Highlights: letter controversy in thiruvananthapuram corporation - update


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented