കത്ത് എഴുതിയത് ഞാനാണ്, സഹായം കിട്ടുമോ എന്നറിയാൻ വേണ്ടി, എന്നാൽ കത്ത് കൊടുത്തില്ല - ഡി.ആർ അനിൽ


ഇത് പിൻവാതിൽ നിയമനം നടക്കുന്നു എന്ന ആരോപണം ശരിവെകുന്നതല്ലേ എന്ന ചോദ്യത്തിന്, 'പിൻവാതിൽ നിയമനമൊന്നും നടക്കുന്നില്ല. പത്രത്തിൽ കൊടുക്കും, നല്ല പാനൽ വെച്ചു കൊണ്ട് അഭിമുഖം നടത്തും. സ്വതന്ത്ര ഏജൻസിയായ കുടുംബശ്രീക്ക് സഹായം കൊടുക്കണം എന്ന നിലയിലാണ് കത്തെഴുതിയതെന്ന് വിശദീകരണം.

ഡി.ആർ. അനിൽ, കത്ത് | Photo: Screengrab/ Mathrubhumi News

തിരുവനന്തപുരം: നിയമനമാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ നിന്ന് സി.പി.എം. ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് താൻ എഴുതിയതാണ് എന്ന് സമ്മതിച്ച് നഗരസഭ പാർലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആർ. അനിൽ. പുറത്ത് വന്നത് താൻ എസ്.എ.ടി. വിഷയത്തിൽ എഴുതിയ കത്താണ്. എന്നാൽ കത്ത് എഴുതിക്കഴിഞ്ഞപ്പോൾ അത് ശരിയല്ലെന്ന് തോന്നുകയും കൊടുത്തില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'പാർലമെന്റ് പാർട്ടി സെക്രട്ടറി എന്ന നിലയിൽ പാർട്ടി സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടി, ഒരു സഹായം കിട്ടുമോ എന്നറിയാൻ വേണ്ടിയിട്ടാണ് ചെയ്തത്. എന്നാൽ കത്ത് എഴുതിയപ്പോൾ തന്നെ അത് ശരിയല്ല എന്ന് എനിക്ക് തോന്നിയതാണ്. കത്ത് കൊടുത്തില്ല' അനിൽ പറഞ്ഞു.

ഇത് പിൻവാതിൽ നിയമനം നടക്കുന്നു എന്ന ആരോപണം ശരിവെകുന്നതല്ലേ എന്ന ചോദ്യത്തിന്, 'പിൻവാതിൽ നിയമനമൊന്നും നടക്കുന്നില്ല. പത്രത്തിൽ കൊടുക്കും, നല്ല പാനൽ വെച്ചു കൊണ്ട് അഭിമുഖം നടത്തും. സ്വതന്ത്ര ഏജൻസിയായ കുടുംബശ്രീക്ക് സഹായം കൊടുക്കണം എന്ന നിലയിലാണ് കത്തെഴുതിയത്. എസ്.ഐ.ടി. ആശുപത്രി സംബന്ധിച്ച് അവിടെ വലിയ ദുരിതാവസ്ഥയിലാണ്. അത് അടിയന്തരമായി തുറക്കേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ടിയിട്ടുള്ള ഒരു പ്രയത്നമാണ്. ഞങ്ങൾ ചെയ്യുന്ന ഇത്തരം വികസനകാര്യങ്ങളേയും നന്മകളേയും കൂടി നിങ്ങൾ മുൻനിർത്തി കാര്യങ്ങൾ പറയണം. ആശുപത്രിയുടെ വികസനങ്ങളെ സംബന്ധിച്ചും ആശുപത്രിയുടെ ആവശ്യങ്ങളെ സംബന്ധിച്ചും മന്ത്രിമാർക്കെല്ലാം അപേക്ഷകളും മറ്റു കാര്യങ്ങളും നിവേദനങ്ങളും കൊടുക്കാറുണ്ട്. ഇപ്പോൾ തന്നെ സർക്കാർ 717 കോടിയുടെ വികസനം നടത്തുന്നുണ്ട്. നിരവധി വികസനങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

'പാർട്ടി ജില്ലാ സെക്രട്ടറിക്ക് പാർലമെന്റ് പാർട്ടി സെക്രട്ടറി എന്ന നിലയിൽ കത്ത് കൊടുത്തിട്ടില്ല, പട്ടിക ചോദിച്ചിട്ടില്ല. മേയർ എഴുതിയ കത്തിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. അതിന്റെ നിജസ്ഥിതി വരുമ്പോൾ കാണാം. മുഖ്യമന്ത്രിയോട് മേയർ പരാതിപ്പെട്ടിട്ടുണ്ട്. ഇതുവരെ ഒഴിവിലേക്ക് ആളെ എടുത്തിട്ടില്ല.

കത്ത് എഴുതിയത് ഞാനാണ്, എന്നാൽ കത്ത് കൊടുത്തിട്ടില്ല. എന്നാൽ അത് പ്രചരിച്ചത് എങ്ങനെയാണ് എന്നത് സംബന്ധിച്ച് പോലീസ് അന്വേഷിക്കും. കേരളത്തിലെ പോലീസിനെക്കുറിച്ച് നല്ല വിശ്വാസമാണ്. ആഭ്യന്തരവകുപ്പ് അതിനെക്കുറിച്ച് അന്വേഷിക്കും. യഥാർഥ കാര്യം എന്താണെന്ന് വീണ്ടും കാണുമ്പോൾ പറയാം' അദ്ദേഹം പറഞ്ഞു.

Content Highlights: letter controversy dr anil says he wrote letter


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented