കത്ത് കൈയ്യില്‍ കിട്ടിയിട്ടില്ലെന്ന് ആനാവൂര്‍; വ്യാജമാണോ എന്ന ചോദ്യത്തിന് 'അറിയില്ലെ'ന്ന് മറുപടി


മേയർ രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന്, 'മേയറെ തിരഞ്ഞെടുത്തത് പ്രതിപക്ഷമല്ലല്ലോ, നാട്ടുകാരല്ലേ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

ആനാവൂർ നാഗപ്പൻ, ആര്യാ രാജേന്ദ്രൻ | Photo: മാതൃഭൂമി

തിരുവനന്തപുരം: നഗരസഭയിലെ വിവാദ കത്ത് വ്യാജമാണോ എന്ന കാര്യത്തിൽ വ്യക്തമായി പ്രതികരിക്കാതെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. പാർട്ടി എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കത്ത് വിവാദം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കും. പാർട്ടി എല്ലാ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. പാർട്ടിക്കുള്ളിൽ വിഭാഗീയത ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കത്ത് വ്യാജമാണോ എന്ന ചോദ്യത്തിന് 'അതെനിക്ക് അറിയില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കാര്യങ്ങൾ മനസ്സിലാക്കിയിട്ട് പറയാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



'നിങ്ങൾ ഒരുപാട് കാര്യങ്ങൾ പറഞ്ഞ് പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അങ്ങനെ നിങ്ങൾ പറഞ്ഞതെല്ലാം നാണക്കേടാണെങ്കിൽ ഞങ്ങൾ എന്നേ ഇല്ലാതാകുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം വസ്തുതയ്ക്കുവേണ്ടി നിൽക്കുന്നവരാണ്. കോർപ്പറേഷനെതിരെ ഉന്നയിച്ച പല കാര്യങ്ങളും തെറ്റാണെന്ന് ബോധ്യമായിട്ടും വീണ്ടും ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്. കണ്ടുപിടിക്കപ്പെട്ട അഴിമതികളെ സംബന്ധിച്ച ആരോപണങ്ങള്‍ മാധ്യമങ്ങളോ പ്രതിപക്ഷമോ ആരും ഉന്നയിച്ചതായിരുന്നില്ല. എല്ലാം മേയറും കോർപ്പറേഷൻ സെക്രട്ടറിയും കണ്ടുപിടിച്ചതാണ്. എന്നാൽ, കണ്ടുപിടിച്ചവരെ ക്രൂശിക്കുക എന്ന നിലപാടാണ് മാധ്യമങ്ങളും പ്രതിപക്ഷവും സ്വീകരിച്ചത്. എന്നാൽ ഞങ്ങൾ കാര്യങ്ങൾ നാട്ടുകാരെ അറിയിക്കുകയും ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു', അദ്ദേഹം പറഞ്ഞു.

മേയർ രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍, 'മേയറെ തിരഞ്ഞെടുത്തത് പ്രതിപക്ഷമല്ലല്ലോ, നാട്ടുകാരല്ലേ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

'രാഷ്ട്രീയ നിയമനം നടത്താൻ പാർട്ടി പറഞ്ഞതിന് തെളിവെന്താണ്? മേയറുടെ കത്ത് എന്റെ കൈയിൽ കിട്ടിയിട്ടില്ല. എവിടെയെങ്കിലും അത്തരത്തിൽ ഒരു കത്ത് പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ കൊടുത്തതായി ആർക്കും കാണാൻ കഴിയില്ല. വസ്തുത എന്താണെന്ന് മനസ്സിലാക്കിയ ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കും. ഏത് വിഷയത്തിലാണെങ്കിലും തെറ്റ് ചെയ്തവർക്കെതിരെ നടപടി ഉണ്ടാകും. അത് പാർട്ടിക്കാരാണെങ്കിലും', അദ്ദേഹം പറഞ്ഞു.

'കത്ത് വ്യാജമാണോ ഒറിജിനൽ ആണോ എന്നത് നിങ്ങൾ തിരക്കുക, അത് നിയമപരായ നടപടികൾ സ്വീകരിച്ച് തീരുമാനിക്കേണ്ട കാര്യമാണ്. എന്റെ കൈയിൽ കത്ത് കിട്ടിയിട്ടില്ല, ആനാവൂർ നാഗപ്പന്‍ പറഞ്ഞു. ബി.ആർ അനിലിന്റെ കത്തുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് ചോദിക്കണമെന്നും തനിക്ക് അറിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

Content Highlights: letter controversy anavoor nagappan meet media


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented