
Photo|Special arrangement
സുല്‍ത്താന്‍ ബത്തേരി: വയനാട് മൂലങ്കാവില്‍ കെണിയില്‍ കുടുങ്ങിയ പുള്ളിപ്പുലി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ സ്ഥാപിച്ച കെണിയില്‍ പുലി കുടുങ്ങിയത്. തുടര്‍ന്ന് പുലിയെ മയക്കുവെടി വെയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ പുലി കെണിയില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. പുലി ജനവാസ മേഖലയിലേക്ക് ഓടിയതിനാല്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
കൃഷി നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങള്‍ക്കായി സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. രാവിലെ എട്ട് മണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. മയക്കുവെടി വെയ്ക്കാന്‍ ഡോക്ടറില്ലാത്തതിനാല്‍ പുലിയെ കെണിയില്‍നിന്ന് നീക്കുന്നത് വൈകി. ഒന്നരയോടെ ഡോക്ടര്‍ എത്തി. പുലിയെ വനത്തില്‍ കൊണ്ടുപോയി വിടാനായി വനംവകുപ്പ് കൂടും എത്തിച്ചു. എന്നാല്‍ ഇതിനിടെ പുലി കെണിയില്‍നിന്ന് രക്ഷപ്പെട്ട് ഓടിക്കളയുകയായിരുന്നു.
മൂലങ്കാവിലെ ജനവാസ മേഖലയിലാക്കാണ് പുലി രക്ഷപ്പെട്ടത്. അതിനാല്‍ തന്നെ നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: leopard trapped in wayanad moolankavu, later escaped
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..