.jpg?$p=0addcd3&f=16x10&w=856&q=0.8)
Photo: Screengrab
പാലക്കാട്: ധോണിയിൽ വീണ്ടും പുലിയിറങ്ങി. വീട്ടുവളപ്പിൽ കോഴിക്കൂടിനടുത്ത് മരത്തിൽ തങ്ങിയ കോഴിയെ പുലി പിടികൂടി. പതുങ്ങിയെത്തിയ പുലി കോഴികളിലൊന്നിനെ ചാടിപ്പിടിക്കുന്ന ദൃശ്യങ്ങൾ വീട്ടിലെ സി.സി.ടി.വി.യിൽ പതിഞ്ഞു.
ധോണി മൂലാപ്പാടം വെട്ടംതടത്തിൽ വീട്ടിൽ ടിജിയുടെ വീട്ടിൽ വളർത്തിയ കോഴികളിലൊന്നിനെയാണ് പുലി പിടിച്ചത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ടിജിയും നാലും അഞ്ചും വയസ്സുള്ള കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. വനംവകുപ്പനെ വിവരമറിയിച്ചെങ്കിലും ആരും വന്നില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞദിവസങ്ങളിൽ പ്രദേശത്തുനിന്ന് വളർത്തുനായ്ക്കളെ കാണാതായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഉമ്മിനിയിൽ അടച്ചിട്ട വീട്ടിൽ പ്രസവിച്ച പുലിയാണോ കറങ്ങിനടക്കുന്നതെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
Content Highlights: Leopard fear in dhoni, palakkad
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..