ലെവളാണ് പുലി: താനെ അടയുന്ന കൂട്ടില്‍നിന്ന് കുട്ടിയെ പൊക്കിയതെങ്ങനെ?; തലപുകഞ്ഞ് വനപാലകര്‍


അമ്മപ്പുലിയെ പിടികൂടാനായി വനംവകുപ്പ് അധികൃതർ സ്ഥാപിച്ച കൂട്; ക്യാമറയിൽ പതിഞ്ഞ പുലി

പാലക്കാട്: 'ഇന്നെങ്കിലും പുലിയെ പിടികൂടുമോ' -ഇത് മാത്രമാണ് ഇപ്പോള്‍ അകത്തേത്തറ ഉമ്മിനിയിലെ നാട്ടുകാര്‍ക്കിടയിലെ ചര്‍ച്ച. ഞായറാഴ്ച മുതല്‍ നാട്ടില്‍ കാണപ്പെട്ട പുലി നാട്ടുകാരുടെ ഉറക്കംകെടുത്തിത്തുടങ്ങിയിട്ട് മൂന്നുദിവസത്തിലേറെയായി. ഇനിയും വനംവകുപ്പിന് പുലിയെ പിടികൂടാനാവാത്തതില്‍ ആശങ്കയിലായിരിക്കയാണ് നാട്ടുകാര്‍. എന്നാല്‍ വനവകുപ്പ് അധികൃതരാകട്ട പുലി പറ്റിച്ച പണിയില്‍ തലപുകഞ്ഞിരിക്കുകയാണ്.

പുലിക്കുട്ടികളെ കാണിച്ച് അമ്മപ്പുലിയെ പിടികൂടാമെന്ന തന്ത്രം ഫലംകാണാതെ പോയതിന്റെ നിരാശയിലാണ് വനംവകുപ്പ് അധികൃതര്‍. പുലിയെ പിടികൂടാന്‍ വലിയ കൂടൊരുക്കിയിട്ടും കൂട്ടിനകത്ത് വെച്ചിരുന്ന രണ്ട് പുലിക്കുട്ടികളിലൊന്നിനെ സമര്‍ഥമായി അമ്മപ്പുലി കൊണ്ടുപോയി. ഇത് എങ്ങനെ സംഭവിച്ചെന്നറിയാതെ തലപുകയ്ക്കുകയാണ് വനപാലകര്‍.

കൂട്ടിനകത്ത് പുലികയറിയാല്‍ വാതില്‍ താനേ അടയുന്ന ഇരുമ്പ് കൂടാണ് സ്ഥാപിച്ചിരുന്നത്. ഈ കൂട്ടിനകത്ത് പ്രത്യേക കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാണ് രണ്ട് പുലിക്കുട്ടികളെയും വെച്ചിരുന്നത്. കുട്ടികളുടെ മണംപിടിച്ചെത്തുന്ന അമ്മപ്പുലിയെ കെണിയില്‍ കുരുക്കാമെന്നായിരുന്നു പ്രതീക്ഷ. കൂട്ടിനകത്ത് കയറാതെ പുലിക്ക് കുട്ടിയെ എടുക്കാനാവില്ലെന്നതിനാല്‍ ഇതെങ്ങനെ സംഭവിച്ചെന്നറിയാതെ കഷ്ടപ്പെടുകയാണ് വനംവകുപ്പ് അധികൃതര്‍.

ചൊവ്വാഴ്ച രണ്ടാമത്തെ കുഞ്ഞിനെ കൂട്ടില്‍ വെച്ചെങ്കിലും പുലി അങ്ങോട്ടേക്ക് അടുത്തില്ല എന്നതും അധികൃതരെ നിരാശയിലാഴ്ത്തുന്നു. ഇന്ന് വീണ്ടും രണ്ടാമത്തെ കുഞ്ഞിനെ കൂട്ടില്‍ വെച്ചേക്കും. രണ്ടാമത്തെ കുഞ്ഞിനെ പുലി ഉപേക്ഷിച്ചോ എന്നതും അധികൃതര്‍ സംശയിക്കുന്നുണ്ട്.

അമ്മപ്പുലിയെ പിടികൂടാന്‍വേണ്ടി തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് വനംവകുപ്പ് വലിയ കൂട് സ്ഥാപിച്ച് രണ്ട് പുലിക്കുട്ടികളെയും അതിനകത്തുവിട്ടത്. ഇതുകഴിഞ്ഞ് ഒരുമണിക്കൂര്‍ തികയുംമുമ്പേ പുലിയെത്തി ഒരുകുട്ടിയെ കൊണ്ടുപോവുകയായിരുന്നു. പത്തുമണിയോടെ പുലി വരുന്നതിന്റെയും കുട്ടിയെ കടിച്ചുകൊണ്ടുപോകുന്നതിന്റെയും ചിത്രങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ പുലിക്കുട്ടിയെ ചൊവ്വാഴ്ച രാവിലെ ഡി.എഫ്.ഒ. ഓഫീസിലേക്കു മാറ്റി. തുടര്‍ന്ന്, രാത്രി എട്ടുമണിയോടെ വീണ്ടും കൂട്ടിനകത്തുതന്നെ വിടുകയായിരുന്നു. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചവരെ പുലി പരിസരത്തേക്ക് വന്നില്ലെന്നാണ് മനസ്സിലാക്കുന്നത്. തുടര്‍ന്ന് രാവിലെ അഞ്ചരയോടെ കുഞ്ഞിനെ അധികൃതര്‍ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Content Highlights : Leopard escapes with its cub kept in trap cage

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


menaka gandhi

2 min

കേരളത്തിലെ കാട്ടുപന്നി ഭീഷണി കെട്ടിച്ചമച്ചതാണെന്ന് ബി.ജെ.പി. എം.പി. മേനകാ ഗാന്ധി

May 27, 2022

Most Commented