ആരിഫ് മുഹമ്മദ് ഖാൻ | Photo: മാതൃഭൂമി
കൊച്ചി: ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്‍ രാഷ്ട്രപതിക്ക് അയക്കാന്‍ രാജ്ഭവന് നിയമോപദേശം. ഹൈക്കോടതിയിലെ ഗവര്‍ണറുടെ കോണ്‍സലാണ് നിയമോപദേശം നല്‍കിയത്.
നേരിട്ട് ബാധിക്കുന്ന വിഷയത്തില്‍ തീരുമാനം എടുക്കുന്നത് സ്വാഭാവിക നീതിയല്ല എന്നതാണ് ഗവര്‍ണറുടെ വിലയിരുത്തല്‍. അതേസമയം, ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിക്ക് വിടുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വെള്ളിയാഴ്ച രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഡല്‍ഹിയില്‍ പ്രതികരിച്ചിരുന്നു.
ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റിക്കൊണ്ട് ആ സ്ഥാനത്ത് വിദ്യാഭ്യാസ വിചക്ഷണരെയോ, അല്ലെങ്കില്‍ വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം ഉള്ളവരെയോ നിയമിക്കുക എന്നതാണ് ബില്ലിന്റെ ഉള്ളടക്കം. ചാന്‍സലര്‍സ്ഥാനത്തേക്കുള്ള നിയമനം അഞ്ചുവര്‍ഷമായിരിക്കും. എന്തെങ്കിലും സ്വഭാവദൂഷ്യ ആരോപണമോ മറ്റു പ്രശ്നങ്ങളോ ഉണ്ടായാല്‍ ചാന്‍സലറെ നീക്കാന്‍ സര്‍ക്കാരിന് അധികാരം നല്കുന്നതുകൂടിയാണ് ഭേദഗതിബില്‍.
Content Highlights: legal advice on bill to replace governor as chancellor
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..