പണം തട്ടിയെടുക്കല്‍: പി.വി. അന്‍വറിനെ ഇ.ഡി. വീണ്ടും ചോദ്യംചെയ്യുന്നു


തിങ്കളാഴ്ച കൊച്ചി ഇ.ഡി. ഓഫിസിലെ ചോദ്യം ചെയ്യലിനു ശേഷം മടങ്ങുന്ന പി.വി.അൻവർ എം.എൽ എ |ഫോട്ടോ:വി.കെ.അജി

കൊച്ചി: മംഗലാപുരം ക്വാറി ഇടപാടുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ.യെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചൊവ്വാഴ്ചയും ചോദ്യം ചെയ്യുന്നു. പണം തട്ടിയെടുക്കല്‍ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നെന്ന് സംശയിച്ചാണ് ഇ.ഡി.കേസെടുത്തത്. കേസില്‍ തിങ്കളാഴ്ചയും അന്‍വറിനെ മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. ഇ.ഡിയുടെ കൊച്ചിയിലെ മേഖലാ ഓഫീസിലാണ് ചോദ്യംചെയ്യല്‍.

മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്വാറിയുമായി ബന്ധപ്പെട്ട് മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി സലീം നടുത്തൊടി, കാസര്‍കോട് സ്വദേശി ഇബ്രാഹിം എന്നിവരാണ് എം.എല്‍.എ.യുടെ പേരില്‍ പരാതിനല്‍കിയത്. ക്വാറി ഇടപാടിനായി പ്രവാസി എന്‍ജിനിയറായ സലീമും പി.വി. അന്‍വറുമായി 2012-ല്‍ കരാറുണ്ടാക്കി 50 ലക്ഷം രൂപ കൈമാറി. 10 ശതമാനം ഓഹരിയും മാസം അരലക്ഷം രൂപ ലാഭവിഹിതവുമായിരുന്നു വാഗ്ദാനം.

എന്നാല്‍, ക്വാറി അന്‍വറിന്റെ ഉടമസ്ഥതയിലാണെന്ന വ്യാജരേഖ കാണിച്ചായിരുന്നു ഇടപാടെന്ന് മനസ്സിലാക്കിയതോടെ സലീം പണം തിരിച്ചുചോദിച്ചു. അന്‍വറിന്റെ പേരില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറാവാഞ്ഞതിനെത്തുടര്‍ന്ന്, സലീം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്ന് വഞ്ചനാക്കുറ്റത്തിന് കേസെടുത്തെങ്കിലും അന്വേഷണമുണ്ടായില്ല. തുടര്‍ന്ന് സലീം നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അതിനിടെയാണ് ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നെന്ന് സംശയിച്ച് ഇ.ഡി. കേസെടുത്തത്.

Content Highlights: Left MLA PV Anvar questioned by ED today


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented