Jose K. Mani | Photo: Mathrubhumi
തിരുവനന്തപുരം: യു.ഡി.എഫില്‍നിന്ന് പുറത്താക്കിയ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ പുകഴ്ത്തി ഇടതുപക്ഷ നേതാക്കള്‍. ഇടതു നേതാക്കളുടെ പ്രസ്താവന സന്തോഷം നല്‍കുന്നതെന്ന് ജോസ് കെ. മാണിയും പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് അടിത്തറയുള്ള പാര്‍ട്ടിയാണെന്നും ബഹുജന പിന്തുണയുള്ള പാര്‍ട്ടിയാണെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സ്വാധീനമുള്ള രാഷ്ട്രീയകക്ഷി തന്നെയാണ് കേരള കോണ്‍ഗ്രസെന്നു കോടിയേരി പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്നും എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവനും പറഞ്ഞു. അവരെ മുന്നണിയില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ഇടതു മുന്നണി ആലോചിച്ച് തീരുമാനമെടുക്കും. പുതിയ സാഹചര്യം ചര്‍ച്ച ചെയ്യും. എല്‍.ഡി.എഫ്. ഐക്യത്തോടെ തീരുമനമെടുക്കുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് അടിത്തറയുള്ള സ്വാധീനമുള്ളതുമായ പാര്‍ട്ടിയാണെന്ന ഇടതുപക്ഷ നേതാക്കള്‍ പറഞ്ഞതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട്. യു.ഡി.എഫ്. നേതാക്കള്‍ക്കും അതറിയാമെന്നും ജോസ് കെ. മാണി പ്രതികരിച്ചു.
അതേസമയം, ഇപ്പോള്‍ രാഷ്ട്രീയ തീരുമാനം എടുത്തിട്ടില്ല. ഏതെങ്കിലും മുന്നണിയിലേക്ക് പോകുന്നത് സംബന്ധിച്ച് ഇതുവരെ പാര്‍ട്ടിക്കകത്തും പുറത്തും ചര്‍ച്ച നടത്തിയിട്ടില്ല. ഉചിതമായ സമയത്ത് തീരുമാനമെടുക്കും. നിലവില്‍ ഒരു രാഷ്ട്രീയ നിലപാടും എടുത്തിട്ടില്ല. ആരെങ്കിലും പാര്‍ട്ടിയെ കുറിച്ച് നല്ലത് പറയുമ്പോള്‍ സന്തോഷം മാത്രമേയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
പാര്‍ട്ടിയിലെ ചില രാജികള്‍ക്കു വലിയ വില കൊടുക്കേണ്ടതില്ല. പ്രതിസന്ധിയുണ്ടാകുമ്പോള്‍ ചിലര്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പോകും. അത് സ്വാഭാവികമാണെന്നും ജോസ് കെ.മാണി പറഞ്ഞു.
Content Highlights: Left leaders praising Kerala Congress-Jose K Mani says iam happy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..