ബാലുശ്ശേരിയില്‍ ഗെയില്‍ പൈപ്പ് ലൈനില്‍ ചോര്‍ച്ച, ആശങ്ക വേണ്ടെന്ന് അധികൃതര്‍


ചോർച്ചയുണ്ടായ പൈപ്പ് തകരാർ പരിഹരിച്ച് മണ്ണിട്ട് മൂടുന്നു

കോഴിക്കോട്: ബാലുശ്ശേരിയില്‍ ഗെയില്‍ വാതക പൈപ്പ് ലൈനില്‍ ചോര്‍ച്ച. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ റോഡ് നിര്‍മാണത്തിനിടെ കുഴിയെടുത്തപ്പോഴാണ് പൈപ്പ് പൊട്ടി ചോര്‍ച്ചയുണ്ടായത്.

റോഡ് പണിക്കുവേണ്ടി ഉരുക്കിയ ടാര്‍ വീണ് പൈപ്പിന് തകരാര്‍ സംഭവിക്കുകയായിരുന്നു. ഇതോടെ പൈപ്പ് മണ്ണിനടിയില്‍ നിന്ന് പുറത്തേക്കുവന്നു. ഗ്യാസിന്റെ മണം വന്നതിനെ തുടര്‍ന്നാണ് തകര്‍ച്ച നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.



നാട്ടുകാര്‍ വിവരമറിയിച്ചതുപ്രകാരം അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് ആയതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അഗ്നിസുരക്ഷാസേനയും പോലീസും സ്ഥലത്തെത്തിയിരുന്നു.

Content Highlights: leak in gail pipe line near baluserry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented