എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച് തകർത്ത രാഹുൽ ഗാന്ധിയുടെ ഓഫീസ് വി.ഡി സതീശൻ സന്ദർശിക്കുന്നു
കല്പറ്റ: സംഘപരിവാറിനെ സന്തോഷിപ്പിക്കാന്‍ വേണ്ടി സി.പി.എം ആസൂത്രണം ചെയ്ത ആക്രമമാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. രാഹുല്‍ ഗാന്ധിയെ തുരത്താനുള്ള സംഘപരിവാര്‍ അജണ്ടയുടെ ക്വട്ടേഷന്‍ ആണ് ഇടതുപക്ഷം ഏറ്റെടുത്തതെന്നും വി.ഡി സതീശന് ആരോപിച്ചു. കല്‍പ്പറ്റയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച് തകര്‍ത്ത രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എസ്എഫ്ഐ പ്രവര്‍ത്തകര്‍ വാനിലാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് മുന്നിലെത്തിയത്. ആരും കണ്ടെത്താത്ത വഴി കണ്ടെത്തിയാണ് അകത്ത് കയറിയത്. 55 മിനുട്ടോളം അക്രമം നടത്തി. പ്രവര്‍ത്തകര്‍ ഓഫീസിന് അകത്തേക്ക് കയറുമെന്ന് പോലീസിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു. മുകളില്‍ നിന്ന് നിര്‍ദ്ദേശം ഉള്ളത് കൊണ്ടാണ് മാര്‍ച്ച് നടക്കും എന്നറിഞ്ഞിട്ടും പോലീസ് തടയാതിരുന്നത്. ദേശീയ - സംസ്ഥാന തലത്തില്‍ ഉണ്ടായ പ്രതിഷേധവും പ്രതിരോധവും കണ്ടാണ് സി.പി.എം പിന്നീട് ആക്രമണത്തെ അപലപിച്ചതെന്ന് വി.ഡി സതീശന് പറഞ്ഞു.
'സംഘപരിവാറിനെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി പോലീസും സിപിഎമ്മും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ആക്രമണം. എസ്.എഫ്.ഐ ആക്രമ സംഘം ഗാന്ധിയുടെ പടം തകര്‍ത്തത് ഗാന്ധിഘാതകരെ തൃപ്തരാക്കാനാണ്. ക്രിമിനലുകളെ ഉപയോഗിച്ച് സി.പിഎം സംസ്ഥാനത്ത് കലാപം സൃഷ്ടിക്കുകയാണ്. ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ നേതൃത്വത്തിലാണ് ആക്രമം നടന്നത്.' ക്രിമിനലുകളുടെ സംഘടനയാണ് എസ്എഫ്ഐ. ഡിവൈഎഫ്ഐ നേതാക്കള്‍ക്കും സിപിഎം നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ട്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുള്‍പ്പെട്ട ആളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.'
ബഫര്‍ സോണും എസ്എഫ്ഐയും തമ്മില്‍ എന്താണ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ബഫര്‍ സോണ്‍ തത്വത്തില്‍ അംഗീകരിക്കുന്നുവെന്ന് തീരുമാനിച്ചത്. പിന്നീട് ആളുകളുടെ കണ്ണില്‍ പൊടിയിടാനായി സിപിഎം സമരം നടത്തി. പിണറായി വിജയനാണ് ബഫര്‍ സോണിലെ വില്ലന്‍. വിഷയത്തില്‍ രാഹുല്‍ഗാന്ധി മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നുവെന്നും വി.ഡി സതീശന് വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..