കേരള നിയമസഭ(ഫയൽചിത്രം| Photo: PTI
തിരുവനന്തപുരം: നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്പോര്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കായി ചേര്‍ന്ന സഭയുടെ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷത്തിനെതിരേ ഒന്നിന് പിറകേ ഒന്നായി ഭരണപക്ഷം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതെടെയാണ് ഇരുപക്ഷവും തമ്മില്‍ രൂക്ഷമായ തര്‍ക്കത്തിന് തുടക്കമായത്.
സഭ ചേര്‍ന്നത് മുതല്‍ പ്രതിപക്ഷത്തിനെതിരായ അഴിമതി ആരോപണങ്ങളില്‍ ചോദ്യം ഉന്നയിച്ച് ഭരണപക്ഷാംഗങ്ങള്‍ പ്രതിരോധ തന്ത്രം പുറത്തെടുത്തു. ബാര്‍കോഴ, സോളാര്‍, പാലാരിവട്ടം, തുടങ്ങിയ വിഷയങ്ങളില്‍ സഭയില്‍ ആരോപണ പ്രത്യാരോപണങ്ങളുണ്ടായി.
എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയാണ് മറുപടി നല്കിക്കൊണ്ടിരുന്നത്. തുടക്കത്തില്‍ ആരോപണങ്ങള്‍ പ്രതിപക്ഷം കേട്ടിരുന്നെങ്കിലും പിന്നീട് ഭരണപക്ഷത്തിന്റെ നീക്കങ്ങള്‍ക്കെതിരേ പ്രതിപക്ഷം ശബ്ദം ഉയര്‍ത്തുകയായിരുന്നു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചു. സര്‍ക്കാരിന് ഒന്നിനേയും ഭയപ്പെടേണ്ടതില്ല. തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ കൈകൊണ്ട് കരണത്ത് അടികൊണ്ടവരാണ് പ്രതിപക്ഷം. ഒളുപ്പില്ലാത്തത് കൊണ്ടാണ് ഇപ്പോഴും പ്രതിപക്ഷത്തിന് ചിരിക്കാന്‍ പറ്റുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ഭരണപക്ഷത്തെ പോലെ തന്നെ പ്രതിപക്ഷവും അഴിമതിക്കാരാണെന്ന് വരുത്തി തീര്‍ക്കാനുള്ള പാഴ് വേലയാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. ഏത് അന്വേഷണം നടത്തിയാലും പ്രതിപക്ഷത്തിന് ഒരു ചുക്കുമില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.
content highlights: LDF-UDF conflict in kerala assembly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..