തൃക്കാക്കരയില്‍ നടക്കുന്നത് `കൊല` റെയിലിനെതിരെയുള്ള പോരാട്ടം - രമേശ് ചെന്നിത്തല


ണ്ഡലത്തില്‍ യുഡിഎഫ് ഉറപ്പായും വിജയിക്കുമെന്നും ഉമാ തോമസിലൂടെ തൃക്കാക്കരയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമെന്നും ചെന്നിത്തല.

രമേശ് ചെന്നിത്തല | Photo: മാതൃഭൂമി

ന്യൂഡല്‍ഹി: തൃക്കാക്കര തിരഞ്ഞെടുപ്പില്‍ സിപിഎംവര്‍ഗീയവത്കരണ ശ്രമം നടത്തിയെന്ന് രമേശ് ചെന്നിത്തല. ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നിലെ കാര്യങ്ങള്‍ എല്ലാവര്‍ക്കും ബോധ്യപ്പെടുന്നതാണ്. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഎമ്മാണ് ശ്രമം നടത്തിയത്. മണ്ഡലത്തില്‍ യുഡിഎഫ് ഉറപ്പായും വിജയിക്കുമെന്നും ഉമാ തോമസിലൂടെ തൃക്കാക്കരയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ തവണയും എല്‍ഡിഎഫ് തൃക്കാക്കരയില്‍ ഒരു ഡോക്ടറെ പരീക്ഷിച്ചതാണെന്നും അക്കാര്യത്തില്‍ പുതുമയൊന്നുമില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇത്തവണ ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റി ജോ ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നിലെ കാരണം ജനങ്ങള്‍ക്ക് വ്യക്തമാണ്. രാഷ്ട്രീയ മത്സരത്തിന് തയ്യാറാകാതെ ജാതിയും മതവും വര്‍ഗീയതയും പറഞ്ഞ് വോട്ട് പിടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്- ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയില്‍ യുഡിഎഫ് ഉയര്‍ത്തിപ്പിടിക്കുന്നത് ഒരു വര്‍ഷത്തെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ പരാജയങ്ങളെയാണ്. 'കൊല' റെയിലിനെതിരായ പോരാട്ടമാണ്. ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് ഇത്. അതെല്ലാം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. വികസനത്തിന് വോട്ട് ചെയ്യണമെന്ന് കെ.വി തോമസ് പറയുന്നതിനോട് പ്രതികരിക്കാനില്ലെന്നും കൊച്ചിക്ക് ഏറ്റവും അധികം വികസനമുണ്ടായത് യുഡിഎഫ് ഗവണ്‍മെന്റുകളുടെ കാലത്താണെന്നും ചെന്നിത്തല പറയുന്നു.

സഭയുടെ സ്ഥാനാര്‍ഥിയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചതും സഭയെ വലിച്ചിഴച്ചതും സിപിഎമ്മാണ്. മണ്ഡലത്തില്‍ ആംആദ്മി പാര്‍ട്ടിയും ഒരു ഭീഷണിയാകില്ലെന്നും ഉറച്ച കോട്ടയാണ് തൃക്കാക്കരയെന്നും അവിടെ വിജയിക്കുമെന്ന് കോണ്‍ഗ്രസിന് ഉറപ്പുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Content Highlights: ldf trying to communalize thrikkakara byelection says remesh chennithala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented