ആലപ്പുഴ:  എസ്.ഡി.പി.ഐ പിന്തുണ തേടിയാൽ ഭരണം കിട്ടുമെന്ന് ഉറപ്പായ ിട്ടുപോലും എൽ.ഡി.എഫ് അത് വേണ്ടെന്ന് വെച്ചിട്ടുണ്ടെന്ന് സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ജലോസ്.

മഹാരാജാസിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ വധവും എസ്.ഡി.പി.ഐ-എൽ.ഡി.എഫ് ബന്ധവും ചർച്ചയായ സാഹചര്യത്തിലാണ് ടി ജെ ആഞ്ജലോസിന്റെ ഫെയ്സ്ബുക്കിലൂടെയുള്ള വിശദീകരണം. 

2015 തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പഞ്ചാത്തലം വെളിപ്പെടുത്തികൊണ്ടാണ് ആഞ്ജലോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

2015ലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ ചില വാര്‍ഡുകളില്‍ വിജയിച്ചിരുന്നു. പുന്നപ്ര തെക്ക് പഞ്ചായത്തില്‍  എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ സി.പി.ഐയിലെ  ഷീജ എസ്.ഡി.പി.ഐയിലെ ഒരു വോട്ടിന് വിജയിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ  നിര്‍ദേശപ്രകാരം രാജിവെച്ച് മാതൃകയായെന്നും ആഞ്ജലോസ് ഫെയ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. 

ടി.ജെ.ആഞ്ജലോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു കളില്‍ ചില വാര്‍ഡുകളില്‍ എസ്.ഡി.പി.ഐ വിജയിച്ചിരുന്നു. അപൂര്‍വ്വം വരുന്ന പഞ്ചായത്തുകളില്‍ അവരുടെ ഒരു വോട്ട് നിര്‍ണ്ണായകമായിരുന്നു.2015 -ല്‍ പുന്നപ്ര തെക്ക് പഞ്ചായത്തില്‍ അവര്‍ എല്‍.ഡി.എഫ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ സി്.പി.ഐ യിലെ ഷീജയ്ക്ക് വോട്ട് ചെയ്യുകയും ഒരോട്ടിന് ഷീജ വിജയിക്കുകയും ചെയ്തു.സംസ്ഥാന സെക്രട്ടറി സ കാനം രാജേന്ദ്രന്‍ ഇത് സംബന്ധിച്ച് നേരത്തെ നല്‍കിയ നിര്‍ദ്ദേശ പ്രകാരം അപ്പോള്‍ തന്നെ ഷീജ രാജിവെച്ചു. രാജി നല്‍കിയെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഞങ്ങള്‍ പഞ്ചായത്ത് ഓഫീസ്സിന് മുന്നില്‍ നിന്നും പിരിഞ്ഞത്.വീണ്ടും നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ അംഗം ഹാജരായില്ല .എല്‍.ഡി.എഫിനും യു.ഡി.എഫി നും തുല്യ വോട്ടുകള്‍ ലഭിച്ചു. നറുക്കെടുപ്പിലൂടെ ഷീജ പ്രസിഡന്റായി. ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒന്നു പോലെ ആപത്താണ്. അഭിമന്യൂവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതിനു ശേഷം ചില പഞ്ചായത്തുകളിലെ ഇത്തരം ബന്ധത്തെ സംബന്ധിച്ച ന്യായീകരണവുമായി തീവ്രവാദികള്‍ ഇറങ്ങിയിട്ടുണ്ട്. അധികാര കൊതിമൂലം പ്രാദേശിക എല്‍.ഡി.എഫ് നേതൃത്വം എവിടെയെങ്കിലും ഇത്തരം വിട്ടു വീഴ്ചകള്‍ ചെയ്തുവെങ്കില്‍ ഉടന്‍ തിരുത്തണം. എല്ലാ വര്‍ഗ്ഗീയ പാര്‍ട്ടികളേയും ഒന്നു പോലെ ചെറുക്കണം.

 

t6j anjalose