വിഴിഞ്ഞത്ത് പ്രതിഷേധിക്കുന്ന മത്സ്യത്തൊഴിലാളികൾ (ഫയൽ ചിത്രം)
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തിനെതിരേ പ്രചാരണ ജാഥ നടത്താന്‍ എല്‍ഡിഎഫ് തീരുമാനം. ഡിസംബര്‍ ആറ് മുതല്‍ ഒമ്പത് വരെയുള്ള തീയതികളിലാണ് പ്രചാരണ ജാഥ. ആറിന് വര്‍ക്കലയില്‍ നിന്ന് തുടങ്ങുന്ന ജാഥ ഒമ്പതിന് വിഴിഞ്ഞത്ത് സമാപിക്കുമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞു.
വിഴിഞ്ഞം സമരം അക്രമത്തിലേക്ക് നീങ്ങുകയും വലിയതോതില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിഷയത്തെ രാഷ്ട്രീയമായും നേരിടാന്‍ എല്‍ഡിഎഫ് പ്രചാരണ ജാഥ നടത്തുന്നത്. സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുകയാണ് പ്രചാരണ ജാഥയുടെ ലക്ഷ്യം. ഡിസംബര്‍ ആറിന് വൈകീട്ട് മന്ത്രി പി. രാജീവാണ് ജാഥ ഉദ്ഘാടനംചെയ്യുക. ഒമ്പതിന് നടക്കുന്ന സമാപന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഉദ്ഘാടനം ചെയ്യും.
തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെന്നും വീണ്ടും ചര്‍ച്ചയ്ക്ക് തയ്യറാണെന്നും ആനാവൂര്‍ നാഗപ്പന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യങ്ങളില്‍ സമരസമിതി ന്യായമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രചാരണ ജാഥ സംഘടിപ്പിക്കുന്നതെന്നും ആനാവൂര്‍ വ്യക്തമാക്കി.
Content Highlights: ldf rally against vizhinjam port strike
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..